Chapter Title : സ്പർശം [ദൂതൻ]
അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം..
ഇത്ത അതു പറഞ്ഞപ്പോ ഞാൻ എന്താ എന്നുള്ള രീതിയിൽ ഒന്ന് തലയാട്ടി...
ഇന്ന് രാത്രി നീ വീട്ടിൽ വരണം മറുതൊന്നും പറയണ്ട ഞാൻ കാത്തിരിക്കും.
അതും പറഞ്ഞ് എന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഇത്ത വേഗത്തിൽ നടന്നകന്നു..
പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നീങ്ങി. ഒരു അര മണിക്കൂർ കൊണ്ട് ഞാൻ എന്റെ പെങ്ങളുടെ വീട്ടിൽ എത്തി. മുറ്റത്ത് തന്നെ മണ്ണിൽ രണ്ടെണ്ണവും നല്ല കളിയിൽ ആണ്. എന്നെ കണ്ടതും മാമാ എന്നും വിളിച്ചുകൊണ്ടു എന്നെ കെട്ടിപ്പിടിക്കാൻ രണ്ടും മത്സരിച് ഓടി വന്നു രണ്ടിനെയും ഞാൻ എന്റെ കൈകുമ്പിളിൽ എടുത്ത് പൊക്കി ചുംബനം കൊണ്ട് വരവേറ്റു..
പുറത്തെ ശബ്ദം കേട്ടാണ് പെങ്ങളും അമ്മയും അവിടേക്ക് വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു .
എന്റെ നവീ നീ ഇത്രേം ദിവസം അവിടെ ഉണ്ടായിട്ട് ഇങ്ങോട്ടേക്കൊക്കെ ഒന്ന് ഇറങ്ങാൻ ഇപ്പോഴാണോ സമയം കിട്ടിയത്.
അമ്മ ഓരോ തിരക്കായിപ്പോയി..
എന്ത് തിരക്ക് അതൊന്നൂല്യ നിയ്യ് വെറുതെ പറയണതാ. കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോഴും നിന്റെ അമ്മ പറഞ്ഞല്ലോ നിയ്യ് ഇവിടെ തന്നെ ഉണ്ടെന്നും എങ്ങോട്ടും പോയിട്ടില്ലെന്നും.
അത് അമ്മ എനിക്ക് വണ്ടി ഓടിക്കാനൊക്കെ ഒരു വയ്യായ്ക അതാ ഞാൻ. അതുകൊണ്ടാ 2 ആഴ്ച്ച ലീവ് ആയതും.
ആാാ മതി മതി വർത്തമാനം പറഞ്ഞത് നീ കേറി ഇരിക്ക് ഞാൻ ചായ എടുക്കാം..
അതും പറഞ്ഞ് പെങ്ങൾ ഇടയിൽ കയറി ആ സംഭാഷണത്തിന് ഒരു
💬 Comments
View all comments