0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

മുടക്കം നിന്നു.

രാധുവിന്റെ കാര്യം അറിയാവുന്നത് കൊണ്ടാണ് അവൾ അതിനിടയിൽ കയറി വന്നത്. രാധുവിന്റെ കാര്യം അറിയുന്ന ആകെ 4 പേരിൽ ഒരാൾ എന്റെ പെങ്ങൾ തന്നെ ആണ് ഒന്ന് കണ്ണനും പിന്നെ സൽമ ഇത്ത യും പിന്നെ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന അഭിക്കും..

ഞാൻ അകത്തേക്ക് കയറിക്കൊണ്ട് ഏട്ടനില്ലേ എന്ന് അവളോട്‌ ചോദിച്ചു.

ഏട്ടനും അച്ഛനും രാവിലെ തന്നെ സുമി ചേച്ചിയുടെ വീട് വരെ പോയതാടാ അവിടെ വീടിന്റെ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. നീ ഇരിക്ക് ഞാൻ ചായ എടുക്കാം.

അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. പുറത്ത് നിന്നിരുന്ന അമ്മ അകത്തേക്കു കയറി വന്നുകൊണ്ട് എന്നോട് സംസാരിച് തുടങ്ങി...

അല്ല മോനെ നിനക്കിപ്പോ വയസു എത്രയായി. നമുക്ക് ഒരു കല്യാണം ഒക്കെ നോക്കണ്ടേ.

കല്യാണം ഒക്കെ കഴിക്കാം അമ്മ ഇപ്പൊ അതിനു കഴിയില്ല..

അതെന്താ ഇപ്പൊ പറ്റാത്തത്. നോക്ക് നവീ ഞാൻ നിന്നെ ഒരിക്കലും ഒരു അന്യൻ ആയി കണ്ടിട്ടില്ല എന്റെ ഇളയമകൻ ആയിട്ടെ കണ്ടിട്ടുള്ളു. ആ നിന്റെ കല്യാണം കാണാൻ എനിക്ക് ആഗ്രഹം കാണില്ലേ.

അമ്മ കുറച്ചു വൈകാരികമായി ആണ് അത് പറഞ്ഞത്. എനിക്കെന്തോ വല്ലായ്മ തോന്നി. ഒന്നാമതേ ഞാൻ നല്ല ഒരു കണ്ടിഷനിൽ അല്ല.

അമ്മ അതൊന്നും അല്ല എനിക്ക് കുറച്ചു സമയം വേണം അത്രേ ഒള്ളു. വേറെ ഒന്നുമല്ല പിന്നെ കല്യാണം കഴിക്കാൻ പെൺകുട്ടിയും വേണ്ടേ.

പെൺകുട്ടിയെ നീ തന്നെ കണ്ടുപിടിക്ക് നിനക്കിഷ്ട്ടപ്പെട്ട ഒരുത്തിയെ. ഇനി നിനക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പറ ഈ അമ്മ കണ്ടെത്തി തരും....

💬 Comments

View all comments