Chapter Title : സ്പർശം [ദൂതൻ]
പറഞ്ഞ് കരച്ചിൽ തന്നെ ആയിരുന്നു. നീ പണിക്ക് പോവാത്തത് ലോണും അടവും ഒക്കെ കൂടി മടുത്തിട്ടാ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. നീ ഇപ്പൊ പഴേ പോലെ അല്ല ആ കളിയും ചിരിയും ഒക്കെ മാറി വേറെ എന്തോ പറ്റിയിട്ടുണ്ട് എന്നൊക്കെ എന്നെ വിളിച്ച് പറഞ്ഞു.
നീ എന്തിനാ ഇങ്ങനെ എല്ലാം കാണിക്കുന്നേ നവി. നിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാത്തത് കൊണ്ടല്ല. കഴിഞ്ഞ കാര്യങ്ങൾ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്നതുമല്ല. പക്ഷെ അതെല്ലാം നീ മറന്നേ പറ്റു നിനക്കിനിയും ജീവിതം ബാക്കി ഉണ്ട്. അത് നീ മറക്കരുത്....
എടീ എനിക്കെന്താ ചെയ്യണ്ടേ എന്നറിയില്ല. എനിക്ക് പറ്റുന്നില്ല. ജോലിക്ക് പോവാൻ തോന്നുന്നില്ല ഞാൻ രണ്ട് മൂന്നു തവണ പോയതാ എന്നാ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ ഞാൻ വേറെ എന്തൊക്കെയോ ആവുകയാണ്.
എനിക്ക് മനസിലാവും നീ ഇതൊന്നും വേണ്ടിയിട്ട് ചെയ്യുന്നതല്ല. എല്ലാം ശെരി ആവും ഡാ..
ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല പക്ഷെ എന്തോ ഒന്ന് എന്നെ വീണ്ടും വീണ്ടും എന്നെ അവിടേക്കു തന്നെ കൊണ്ടെത്തിക്കുവാ.
സാരമില്ലടാ ഇനിയും അതിനെ കുറിച്ച് ഒന്നും പറയണ്ട നീ ഇരിക്ക് ഞാൻ ഏട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ...
അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ കുട്ടികളുടെ അടുത്തേക്ക് പോയി ഒരു മോനും മോളും ആണ് പെങ്ങൾക്ക് ഉള്ളത്. രണ്ടും മഹാ അലമ്പും. ഞാൻ അവരുടെ അടുത്തായി പോയിരുന്നു. എന്നിട്ട് അവരുടെ കളികൾ കണ്ടിരുന്നു. അവരുടെ സംസാരവും ചിരിയും കളിയുമൊക്കെ വീണ്ടും എന്നെ പഴമയിലേക്ക് കൊണ്ടുപോയി
ഞാൻ വീണ്ടും ഓർത്തു തുടങ്ങി......
*****
എന്റെ ദേഹമെല്ലാം വലിഞ്ഞു മുറുകാൻ
💬 Comments
View all comments