Chapter Title : സ്പർശം [ദൂതൻ]
തുടങ്ങി അപ്പോഴും ഞാനൊരു സ്വപ്നത്തിൽ എന്ന വണ്ണം പിന്നെയും കിടന്നു. പെട്ടെന്നാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. പടച്ചോനെ ഇതേതാ സ്റ്റേഷൻ, അയ്യോ ഗായത്രിയെ കാണുന്നില്ലല്ലോ ആളുകൾ ഇറങ്ങുന്ന തിരക്കിൽ അവൾ ഇരുന്നിരുന്ന സീറ്റിലേക് നോക്കി കൊണ്ട് ഞാൻ ആലോചിച്ചു . അപ്പൊ കണ്ണൂർ ഒക്കെ കഴിഞ്ഞോ, ഇനി എന്ത് ചെയ്യും ഞാൻ എങ്ങനെ ഒക്കെയോ ട്രെയിനിൽ നിന്നും പുറത്തിറങ്ങി സമയം നോക്കി. 8 മണി കഴിഞ്ഞിട്ടുള്ളൂ. ഞാൻ സ്റ്റേഷൻ ബോർഡ് നോക്കി കണ്ണൂർ തന്നെ ആണ് സ്ഥലം. അപ്പൊ പിന്നെ ഗായത്രി എവിടെ കണ്ണൂർ എന്നാണല്ലോ പറഞ്ഞിരുന്നത് ഇനി കേട്ടത് തെറ്റിയതാണോ. അ എന്തേലും ആവട്ടെന്ന് വെച്ച് ഞാൻ പുറത്തേക്ക് നടന്നു.
നടക്കുന്നതിന്റെ ഇടയിൽ ആണ് എന്റെ ഫോൺ ബെല്ലടിച്ചത്. അമ്മയാണ് ഇവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാണ്. ഞാൻ കണ്ണൂർ എത്തി എന്നും ജോലി സ്ഥലത്തേക്ക് പോവുകയാണെന്നും പറഞ്ഞു ഫോൺ വെച്ചു.
അപ്പോഴാണ് ഫോണിൽ 3 മിസ്സ്ഡ് കോൾ സ് കാണുന്നത് അഭി ആണ്. ഞാൻ അവനെ തിരിച്ചു വിളിച്ചു.
ഹലോ എടാ ഞാൻ കണ്ണൂർ ട്രെയിൻ ഇറങ്ങിയേ ഒള്ളു ഇതെവിടെക്കാ വരണ്ടേ?...
നീ അവിടെ പുറത്ത് തന്നെ നിൽക്ക് ഞാൻ അവിടെ എത്താനായി. നമുക്ക് ഒരുമിച്ചു പോവാം.
ആ ശെരി എന്ന ഞാൻ ഇവിടെ പുറത്തുണ്ട് നീ എത്തിയാൽ വിളിക്ക്..
ഓക്കേ ഡാ....
ഫോൺ വെച്ച ശേഷം ഞാൻ അടുത്തുള്ള കടയിലേക്ക് നടന്നു. രാവിലെ തന്നെ എണീറ്റു വന്നതുകൊണ്ട് മര്യാദിക് ഒന്നും കഴിക്കാൻ പറ്റിയില്ല. വല്ലാണ്ട് വിശക്കുന്നും ഉണ്ട്.
തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ഞാൻ കയറി.
💬 Comments
View all comments