Chapter Title : സൃഷ്ടാവ് [iraH]
മാറി നടന്നു തുടങ്ങി. എന്തോ മനസ്സിലോർത്ത് പുഞ്ചിരിച്ചു കൊണ്ട് അവളും.... നടത്തത്തിനിടയിൽ അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആ എന്നൊ അല്ല എന്നൊ തല ആട്ടികൊണ്ടു ഞാനും.കോളേജ് ഗെയിറ്റിന് ഇത്തിരി മുമ്പ് റോഡിന് ഇടതു വശത്തായി ഒരു തള്ളുവണ്ടിക്കു മുമ്പിൽ രണ്ട് ബെഞ്ചിട്ട് മുകളിൽ നാലോല മേഞ്ഞ് ഒരു ചായക്കട. ഞാൻ ജോയിൻ ചെയ്യാൻ വന്ന അന്നേ നോക്കി വച്ചതായിരുന്നു. അന്ന് ഒരു ചായ കുടിക്കുകയും മിണ്ടു കയും (പുകവലിക്ക് എന്റെ ഭാഷ്യം) ചെയ്തിരുന്നു.
ചായക്കടക്ക് മുന്നിലെത്തിയതും ഞാൻ നിന്നു. എന്നിട്ട് അവരോടായി പറഞ്ഞു.
"നിങ്ങളു നടന്നോ ഞാൻ ഒരു ചായേം കുടിച്ചു ഒന്ന് മിണ്ടീട്ടും വരാം."
"ചായ അകത്തു ക്യാന്റീനിലും കിട്ടും " അവളുടെ വക ഡയലോഗ്.
"ഇതാ സുഖം" ഇച്ചിരി നീരസത്തോടെ ഞാൻ പറഞ്ഞു. ഒരു പുഞ്ചിരിയോടെ തലയൊന്നാട്ടി അവർ നടന്നു പോയി.
ഞാൻ കടയിലേക്ക് കയറി മലർ അക്കയോട് (അന്നും ഇന്നും അക്ക എന്ന് ഞാൻ സ്നേഹത്തോടെ വിളിക്കു്ന്ന, പരിഭവം പറയുന്ന, എന്നെ ശാസിക്കാനും, സ്നേഹിക്കാനും, വത്സല്യത്തോടെ തഴുകാനും അധികാരവും അവകാശവുമുള്ള ആരോരുമില്ലാത്ത എന്റെ ആരൊക്കെയോ ആയ ഒരാൾ)
"അക്ക ഒരു ചായ, പിന്നെ ഒരു ഗോൾഡും"
"പെരുസല്ലെ മോനെ"
"ആമ"
അക്ക തന്ന സിഗരറ്റ് കത്തിക്കുമ്പോഴേക്കും അവർ ചായയും തന്നു.
ഒരു വികാരവുമില്ലാതെ ചായയും മോന്തി സിഗരറ്റ് വലിച് ദൂരെ കളഞ്ഞിട്ട് ഓഫീസിനടുത്തുള്ള സ്റ്റാഫിന് മാത്രമുള്ള ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ നിന്ന എന്നെ പിന്നിൽ നിന്നുള്ള അവളുടെ വിളി പിടിച്ചു നിർത്തി.
"അല്ല മാഷെ ഇതെങ്ങോട്ടാ, ആദ്യ ദിവസം തന്നെ പണി മേടിച്ചു വക്കാനുള്ള
💬 Comments
View all comments