Chapter Title : സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2 [Aman]
ഫാഷൻ മോഡലിന്റെന്നപോലത്തെ ഇടുങ്ങിയ അരക്കെട്ടും ഏത് സിനിമയിലേക്കുമൊരു പ്ലസ് പോയന്റായി കൂടെയുണ്ട്. ഇതൊന്നും കൂടാതെ ഇക്കൊല്ലത്തെ മിസ് കേരള ഫിറ്റ്നെസായി തിരഞ്ഞെടുക്കുക കൂടി ചെയ്തതോടെ വീട്ടുകാരുടെയും കൂട്ടുകാരികളുടെയും ഇടയിൽ ഒരു താരപരിവേഷമൊക്കെ വന്നിട്ടുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സിനിമയിൽ മാത്രം നല്ലൊരവസരം ഇതുവരെ ഒത്തുവന്നിട്ടില്ല… വാഗ്ദാനങ്ങളൊക്കെ എമ്പാടും വരുന്നുണ്ട് പക്ഷെ ഇതുവരെ കിട്ടിയ ഓഫറുകളൊക്കെ സ്കൂൾ കലോത്സവത്തിനുള്ള മൂന്നാംകിട നാടകങ്ങളുടെ സെറ്റപ്പിനെക്കാൾ മോശമായവ…. പലതിനും നല്ലൊരു കഥയോ പറയത്തക്ക സംവിധായകനോ അണിയറപ്രവർത്തകരോ പോലുമുണ്ടാവില്ല. അത്തരം തട്ടിക്കൂട്ട് പ്രോജക്ടുകളുമായി വരുന്നവരുടെ ലക്ഷ്യം തന്റെ ശരീരം മാത്രമാണെന്ന് ഉറപ്പായതിനാൽ അത്തരം ഒരു ഓഫറിനോടും റിയ സമ്മതം മൂളിയിട്ടില്ല .
പേരും പ്രശസ്തിയുമുള്ള ഒരു നടിയാവണമെങ്കിൽ ചില അഡ്ജസ്റ്റുമെന്റുകൾക്കൊക്കെ വഴങ്ങികൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കാനുള്ള പ്രയോഗികബുദ്ധിയൊക്കെ ഇതിനകം റിയയ്ക്ക് കൈവന്നിട്ടുണ്ട്. കരിയറിന് വേണ്ടി അത്തരം വിട്ടുവീഴ്ചകൾക്ക് അവൾ തയ്യാറുമാണ്....പക്ഷെ നിർഭാഗ്യവശാൽ അങ്ങനെ തന്റെ ശരീരം നൽകാൻ മാത്രം ആകർഷകമായ ഓഫറുകളൊന്നും റിയയെ തേടി വന്നില്ല. ഏറെ പ്രതീക്ഷയോടെ മുട്ടിയ വാതിലുകളൊക്കെ പറയാനൊരു കാരണം പോലുമില്ലാതെ നിർദാക്ഷിണ്യം കൊട്ടിയടക്കപെടുകയും ചെയ്തു. മീനച്ചിലാറിലെ വെള്ളം കണക്കെ സ്വപ്നങ്ങൾ മാത്രം എങ്ങുമെത്താതെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടന്നുകൊണ്ടിരിക്കുന്നു ...
അവസാനം പ്രതീക്ഷകൾ കൈവിട്ട് വല്ല ഫാഷൻ ഡിസൈനിങ്ങിലേക്കോ പപ്പായുടെ ബിസിനസ്സിലേക്കോ തിരിഞ്ഞാലോന്ന് കരുതിയപ്പോഴായിരുന്നു ദൈവം ജൂലിയുടെ രൂപത്തിൽ അവളുടെ മുന്നിൽ വെളിപ്പെട്ടത്. ‘മായാ മീഡിയാസിന്റെ’’ ഉടമസ്ഥൻ വിശ്വനാഥ മേനോന്റെ പേഴ്സണൽ സെക്രട്ടറി എന്ന് ജൂലി ഫോണിൽ പരിചയപെടുത്തിയപ്പോൾതന്നെ ഒരിക്കലും നടക്കില്ലെന്ന്കരുതി പിഴുതുകളഞ്ഞ സ്വപ്നങ്ങളൊക്കെ റിയയുടെ മനസ്സിൽ വീണ്ടും മുളപൊട്ടാൻ തുടങ്ങി…
മായാ മീഡിയാസ്.. ആ
💬 Comments
View all comments