Chapter Title : സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2 [Aman]
പേര് കേൾക്കാത്തവരായി മലയാളസിനിമയിലെന്നല്ല കേരളത്തിൽ തന്നെ ആരെങ്കിലുമുണ്ടാവുമോ എന്ന് സംശയമാണ്. അഞ്ചെട്ട് വർഷങ്ങളെ ആയിക്കാണും കൊച്ചി ആസ്ഥാനമായി മായാ മീഡിയാസ് എന്ന കമ്പനി രൂപീകൃതമായിട്ടും മലയാള സിനിമയിൽ കാലെടുത്തു വെച്ചിട്ടും… പക്ഷെ നിർമിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായെന്ന് മാത്രമല്ല സാങ്കേതിക രംഗത്തും പ്രൊഫഷണലിസത്തിലും അവർ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിവരക്കുകയുണ്ടായി… എന്തിനേറെ മെഗാസ്റ്റാറുകൾ വരെ ഇപ്പോൾ മായാ മീഡിയാസിന്റെ ഒരു ചിത്രത്തിനായി കാത്ത് കെട്ടികിടക്കുകയാണെന്നാണ് സിനിമാലോകത്ത് നിന്നും കേൾക്കുന്ന കിംവദന്തികൾ..
വിശ്വനാഥൻ മുതലാളി കനിഞ്ഞാൽ തന്റെ കരിയറിന്റെ സുവർണകാലഘട്ടം അവിടെനിന്നാരംഭിക്കുമെന്ന് റിയയ്ക്ക് ഉറപ്പാണ്, പക്ഷെ എന്തോ ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൊച്ചിയിലേക്ക് യാത്രതിരിക്കുമ്പോഴും അവൾക്ക് അത്ര വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
വിശ്വനാഥൻ സാറുമായുള്ള കൂടിക്കാഴ്ച തനിച്ചു മതിയെന്നും കൊച്ചിയിലെ അയാളുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച്ച ആവാമെന്നും ജൂലി നിർദേശിച്ചപ്പോൾ മറുത്തൊന്നും പറയാൻ റിയയ്ക്ക് തോന്നിയില്ല. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്നേ റിയ നന്നായൊന്നൊരുങ്ങി. ദൈവമായിട്ട് കൊണ്ട്തന്ന അവസരം താനായി നഷ്ടപെടുത്തരുതെന്ന് അവൾക്ക് നിര്ബന്ധമുണ്ടായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ കറുത്ത ടീഷർട്ടിലും നീല ജീൻസിലും താൻ ഒന്നുകൂടൊന്നു തടിച്ചതായി അവൾക്ക് തോന്നി. മുകളിലത്തെ ബട്ടൺ അഴിച്ചിട്ടിരിക്കുന്ന ടീഷർട്ടിന്റെ വിടവിലൂടെ ദൃശ്യമാവുന്ന തിങ്ങിനിറഞ്ഞമുലച്ചാൽ റിയ കണ്ടില്ലെന്ന് നടിച്ചു . വീട്ടിൽ നിന്നിറങ്ങുമ്പോൾ, എല്ലാകാര്യങ്ങളും തുറന്നുപറയാറുള്ള ചേച്ചിയോട് പോലും കിട്ടാൻ സാധ്യതയുള്ള ഒരു ഓഫറിനെ പറ്റി ചർച്ച ചെയ്യാൻ പോവുന്നെന്നല്ലാതെ ബാക്കി വിവരങ്ങളൊക്കെ വന്നിട്ട് പറയാമെന്നേ പറഞ്ഞുള്ളൂ.
പ്രതീക്ഷിക്കാതെ പെയ്ത ഭയങ്കരമായ മഴയും ട്രാഫിക്കുമെല്ലാം കൂടി കൊച്ചിയിലെത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. റിസപ്ഷനിലെ ചുള്ളത്തിയെ എവിടെയോ കണ്ടു പരിചയം തോന്നിയെങ്കിലും റിയ അധികം
💬 Comments
View all comments