Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]
ഹെല……….
വിശക്കുന്നുണ്ടോ…….. മോൾക്ക് പാല് താരവേ……….
ബാഗിൽനിന്നും നിപ്പിൾ ബോട്ടിൽ എടുത്തു നോക്കി അത് കാലിയായിരുന്നു ………കുപ്പിയും ബ്രീസ്റ്റ് മിൽക്ക് പൌഡറിന്റെ കുപ്പിയുമെടുത്ത് അടുക്കളയലേക്ക്……നടന്നു…….. താഴെലേക്ക് പോകാൻ തീരെ താല്പര്യമില്ല പക്ഷെ അന്നേരം എന്റെ മോള് പട്ടിണിയാകും………
അടുക്കളയിൽ ചെന്ന് കുപ്പി കഴുകി…… പൊടി വെള്ളത്തിൽ കലക്കി….. കുപ്പിയിലാക്കി തിരിച്ചു മുകളിലേക്ക് കേറി….ഹാളിലൊന്നും ആരെയും കാണുന്നില്ല…….ആരെയും കാണാത്തെ എന്താ………
ഞാൻ അച്ഛന്റെ അമ്മയുടേം മുറിയിലേക്ക് ചെന്ന്…… പാതി ചാരിയാ വാതിലിന്റെ ഇടയിലൂടെ നോക്കി…….. അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന അമ്മ….യെ കണ്ടതും……….. എന്റെ കണ്ണ് കണ്ണുനീർ പൊഴിച്ചു…….ആ കാലിൽ തൊട്ട് ഒന്ന് മാപ്പ് പറയണം എന്ന് തോന്നി……ഞാൻ നിറഞ്ഞ കണ്ണുമായി മുറിക്കുള്ളിലേക്ക് കേറി……..
എന്നേ കണ്ടതും അച്ഛൻ മുഖം താഴ്ത്തി അമ്മേനെ നോക്കി……….. ഞാനാ കാലിൽ തൊട്ടതും അമ്മ എഴുനേറ്റ്……..ആ കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങി……
അമ്മ എന്നോട് ക്ഷേമിക്കമ്മാ……….
ഞാനാ കാൽ ച്ചുവട്ടിൽ ഇരുന്നു കരഞ്ഞു…..
ചെല്ല് നീ എഴുനേറ്റ് മുറിയിലേക്ക് പോ….. അച്ഛൻ പറഞ്ഞതും ഞാൻ ആ മുറിക്ക് വെളിയിലിറങ്ങി………
ഹരീഷ് ( അനിയൻ ) വെളിയിൽ നിൽപ്പുണ്ടായിരുന്നു……..
ഞാനവനെ നോക്കി……….. അവനും എന്നേ തുറിച്ചു നോക്കുന്നു….. ഞാൻ കണ്ണ് താഴ്ത്തി മുകളിലേക്ക്……..
മുറിക്കു വെളിയിൽ എത്തിയതും…….
ങേ ……….ങേ……….അയ്യോ മോള് ഞാൻ ഓടി ചെന്ന് അവളെ എടുത്ത് തോളിൽ ഇട്ടു……..ഓ….. ഓ…….. പോട്ടെ…… പോട്ടെ……… അച്ഛാ വന്നല്ലാ എന്തിനാ കരയുന്നെ…………ഓ…… ഓ……
കാലാവസ്ഥാ മാറിയതിന്റെ ക്ഷീണം അവൾക്കുണ്ടായിരുന്നു……...പാലും കുടിച്ചവൾ…….ഉറക്കമായി……പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…… കുഞ്ഞിനെ ചേർത്തു പിടിച്ചു ഞാനും ഇരുന്നു……….
ഫോണെടുത്ത് നോക്കി….. മിസ്സ്ഡ്
💬 Comments
View all comments