Chapter Title : സ്‌ത്രീ-പുരുഷ വന്ധ്യത
പക്കംവരെയുള്ള ദിവസങ്ങളാണ് ബന്ധപ്പെടാന്‍ ഉത്തമം. പത്തിനും പതിനഞ്ചിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ഫലം കണ്ടുവരുന്നത്.
മലയാളികള്‍ പൊതുവേ ഉറങ്ങും മുന്പാ ണ് ബന്ധത്തില്‍ ഏര്പ്പെുടുക. ജോലി ചെയ്‌ത് തളര്ന്നള ആ സമയത്തേക്കാളുത്തമം ഒന്നുറങ്ങി ക്ഷീണമൊക്കെ മാറിയശേഷമോ, പുലര്ച്ച യോ ആണ്.
ഭക്ഷണം
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.. ചെറുപയര്‍, കടല, കപ്പലണ്ടി, കശുവണ്ടി മുളപ്പിച്ചത്, ബദാംപരിപ്പ് എന്നിവയും ഉത്തമം. മുട്ട, മത്സ്യം തുടങ്ങിയവയും നല്ലതാണ്.
ഇറച്ചി വല്ലപ്പോഴും എന്നല്ലാതെ സ്‌ഥിരം ആക്കരുത്. വറുത്ത സാധനങ്ങളും വറുത്ത ഇറച്ചിയും പൂര്ണാമായും ഒഴിവാക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
വസ്‌ത്രധാരണം
ആമാശയത്തിലെ ദഹനപ്രക്രിയമൂലം ചൂട് തട്ടാതിരിക്കാനാണ് പുരുഷവൃഷണം പ്രത്യേകമായി വയറിനുവെളിയില്‍ വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇറുകിയതും കട്ടികൂടിയതും പോളിയസ്‌റ്റര്‍ കൊണ്ടുള്ളതുമായ അടിവസ്‌ത്രം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും ഡ്രൈവര്മാകര്‍, ഫര്ണതസിനടുത്ത് ജോലി ചെയ്യുന്നവര്‍. കോട്ടണ്‍ അല്ലെങ്കില്‍ ഖദര്‍/ കൈത്തറി വസ്‌ത്രങ്ങളാണ് ഉത്തമം.
വ്യായാമം
ഓഫീസുകളില്‍ നിരന്തരം ഇരുന്നു ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങള്‍ തുടര്ച്ച യായി ചെയ്യുന്നവര്‍, രാത്രി ഉറക്കമിളച്ച് ജോലി ചെയ്യുന്നവര്‍, കഴിവതും അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്വാരെ എങ്കിലും ലളിതമായ എക്‌സര്സൈരസുകള്‍ ചെയ്യണം.
സ്‌ഥിരമായ് ഉറക്കമിളയ്‌ക്കുന്നവര്‍ 4-5 മണിക്കൂറെങ്കിലും കിടന്നുറങ്ങണം.
💬 Comments
View all comments