Chapter Title : സുജയുടെ കഥ-2 മുതല്‍ 5 വരെ
സ്റ്റേഷനിൽ നിന്നപ്പോൾ പോലീസുകാർ തന്റെ ശരീരം കൊട്ടിപ്പറിക്കും പോലെയാണ് അവൾക്കു തോന്നിയത്. കേസൊതുക്കാൻ വേറെയും വഴിയുണ്ടെന്നു ആ വിടനായ ഇൻസ്‌പെക്ടർ ദ്വയാര്ഥച്ചുവയോടെ പറഞ്ഞപ്പോൾ, താൻ ഉരുകിയൊലിച്ചതു അവൾ അറിഞ്ഞു. പിന്നെ കന്നടയിൽ അവർ പരസ്പരം പറഞ്ഞു ചിരിച്ചതൊന്നും അവൾക്കു മനസ്സിലായില്ല. പക്ഷെ കൂടെ വന്ന മലയാളി സമാജങ്കാര് വല്ലാതാകുന്നതിൽ നിന്ന് കേൾക്കാൻ കൊള്ളാത്തതാണ് അവർ പറഞ്ഞെന്നുറപ്പാണ്. പിന്നെ ശരീരം ഇവന്മാർക്ക് കൊടുക്കുകയാണെങ്കിൽ, ആ സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പ്രോസിക്യൂട്ടർക്കും,പിന്നെ താനറിയാത്ത പലർക്കും കൊടുക്കേണ്ടി വരും. ശ്യാം രക്ഷപ്പെടുമെന്ന് പറയാനും പറ്റില്ല. പിന്നെ ഈ വൃത്തികെട്ടവന്മാർ മേഞ്ഞ ശരീരവും കൊണ്ട് നാട്ടിൽ പോകുന്നതിനേക്കാളും ഒരു വേശ്യയായി ബാംഗ്ലൂരിലോ , മുംബായിലോ ജീവിക്കേണ്ടി വരും. സംഗീതയെ കുറിച്ചോർത്തവൾ വിങ്ങിപ്പൊട്ടി. 'പെങ്ങളെ ഇത് ശരിയാവില്ല, പെങ്ങള് നാട്ടിൽ ചെന്ന് കുറച്ചു പൈസ ഒപ്പിച്ചു, ഒരു നല്ല വക്കീലിനെ വയ്ക്കു. അതാ നല്ലതു'. കൂടെ വന്ന മലയാളികൾ പറഞ്ഞു. സുജയ്ക്കും അത് ബോധ്യമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ നാട്ടിലേയ്ക്ക് തിരിച്ചു .
Sujayude Kadha പാർട്ട് : 4
മാത്യു സാറും നോബിളും കഥയെല്ലാം അറിഞ്ഞിരുന്നു. "സുജ, നിനക്ക് നോബിളിനെ അറിയില്ലേ . ഇവിടെ വന്നിട്ടുണ്ട്. ആള് ഒരു വക്കീലാണ്, നമുക്ക് അയാളോടൊന്നു സംസാരിക്കാം." സുജ അടുത്ത ദിവസം ഓഫീസിൽ വന്നപ്പോൾ മാത്യു പറഞ്ഞു. വക്കീലിന്റെ അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിട്ടുണ്ട്, ഇന്ന് വൈകിട്ട് അയാൾ കാണാമെന്നു പറഞ്ഞിട്ടുണ്ട്. നമുക്ക് അയാളുടെ അടുക്കൽ പോകാം. എന്നിട്ടു വേണ്ടത് ചെയ്യാം. നീ പേടിക്കാതെ, നമ്മളൊക്കെയില്ലേ ഇവിടെ." അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മാത്യുവിന്റെ മനസ്സിൽ അപ്പോൾഒരു
💬 Comments
View all comments