Chapter Title : സുഖചികിത്സ 2 [Varunan]
പിന്നെയും അവിടെ തന്നെ തങ്ങി നിന്നു.
" എന്താ "
ശോഭ ചോദിച്ചു...
മുറിയുടെ വാതിലിൽ പതിയെ മാന്തിക്കൊണ്ട് അവൾ ചോദിച്ചു.
" അത് അമ്മേ, എന്റെ പഴയ കോളേജ് മേറ്റ്സ് എല്ലാവരും കൂടി ഒരു ടൂർ പോകുന്നുണ്ട്,മൂന്നാർ ആണ് പ്ലാൻ ഞാനും പൊയ്ക്കോട്ടേ എന്ന് ചോദിക്കാനാ.. "
" ടൂറോ "
" ഞാൻ അറിയുന്നവരാണോ? "
" ആ അതെ അശ്വതിയും അൻസിയും രേഷ്മയും എല്ലാവരുമുണ്ട്. ഒരു ഡേയും നൈറ്റും ആണ് പ്ലാൻ ചെയ്തിരിക്കുന്നത് ഞാൻ പൊയ്ക്കോട്ടേ.. "
മുറിയിൽ കുറച്ചു നേരം മൗനം നിഴലിച്ചു.
ഒന്ന് അമർത്തി ശ്വാസം വിട്ട ശേഷം ശോഭന ചോദിച്ചു.
" ഇതെന്നാ ഈ ടൂർ? അച്ഛനോട് പറയണ്ടേ.. "
" അച്ഛൻ വരാൻ വൈകില്ലേ.. ടൂർ ഈ വെള്ളിയാഴ്ചയാണ് അന്ന് രാവിലെ ഞങ്ങൾ പോകും. ടൗണിൽ ബസ് വരും. അതിലാണ് പോക്ക് "
ശോഭന കണക്കു കൂട്ടി.
ഇന്ന് ബുധനാഴ്ച്ച. അപ്പോൾ മറ്റന്നാൾ.
" ഹ്മ്മ് ... അപ്പോൾ ഞായറാഴ്ച തിരിച്ചെത്തും അല്ലെ."
"ആ അതെ രാത്രി ആകുമ്പോഴേക്കും എത്തും."
" ഹ്മ്മ് കാശു വല്ലതും വേണോ? "
" ഏയ്യ് വേണ്ട അച്ഛൻ തന്ന കുറച്ചു പൈസ എന്റെ കയ്യിലുണ്ട്. എന്നാൽ ഞാൻ അവരെ വിളിച്ചു പറഞ്ഞോട്ടെ? "
രമ്യ വളരെ ആകാംഷയോടെ ചോദിച്ചു.
" ആഹ് പറഞ്ഞേക്ക്, പിന്നേ.. ഈയൊരു തവണ. ഇനിയേത് നേരവും ഇത് നടക്കില്ല. ഇപ്പോഴേ പറഞ്ഞേക്കാം.. "
ശോഭന സ്വരം കനപ്പിച്ചു.
" ഇല്ല ഇനി ചോദിക്കില്ല thankyou "
💬 Comments
View all comments