Chapter Title : സുഖവഴികൾ [ഏകലവ്യൻ]
വീട്ടിലെത്തും.. എല്ലാവരുടേം തിരക്ക് കഴിഞ്ഞു മെല്ലെയെ ഞാൻ പുറത്തിറങ്ങാറുള്ളു.. ബാഗും എടുത്ത് ഇറങ്ങി ഞാൻ നടന്നു.
“ഡാ പേടിത്തൂറി “.........
വീടെത്തുന്നതിനു മുന്നേ അടുത്ത വീട്ടിൽ നിന്നു ഒരു പെൺ ശബ്ദം ജിത്തുവിന്റെ നേർക്ക് വന്നു..
സനിജ.. അവന്റെ സ്കൂളിന് എതിർവശത്തുള്ള കോളേജിൽ ഡിഗ്രി അവസാന വിദ്യാർത്ഥിയാണ് ഈ അയൽക്കാരി പെണ്ണ് സനിജ... അയൽവാസി വിജയന്‍റെയും സീമയുടെയും ഇളയമകൾ ആണ്.
ചുരിദാർ ഉടുത്തു കാലുകൾ വരാന്തയിലെ തൂണിൽ കയറ്റി വച്ചു എന്തോ കൊറിച്ചു കൊണ്ടിരിക്കുകയാണ് പെണ്ണ്.. പനിയാണെന്നു പറഞ്ഞു ഇന്ന് ക്ലാസ്സ് ലീവ് ആക്കിയതാണ്.
ജിത്തു അവളെ ഇളിഭ്യനായി നോക്കി റോഡിൽ നിന്നു വേഗം വീട്ടിലേക്ക് നടന്നു.
നിരയായി പോകുന്ന വീടുകൾക്ക് മുന്നിൽ ഒരു റോഡും അതിനു മുന്നിൽ നീണ്ട വയലുമാണ്.. അതിലൊന്നാണ് ജിത്തുവിന്റെ വീട്, അടുത്ത് സനിജയുടെയും.. വയലിലേക്ക് ഉന്തിപ്പോയി വളർന്ന തെങ്ങുകൾ കൊണ്ട് വല്ലാത്തൊരു ഗ്രാമഭംഗിയാണ് ജിത്തുവിന്റെ നാടിനു.. അസ്തമയ സൂര്യന്‍റെ പൊൻ കതിരൊളി വയൽച്ചെടികൾക്ക് തട്ടി പ്രതിഫലിക്കുന്നത് കാണാൻ തന്നെ പ്രത്യേക രസമാണ്.
അടിച്ചു വാരിക്കൊണ്ടു ജിത്തുവിന്റെ അമ്മ മീനാക്ഷി മുറ്റത്തു തന്നെ ഉണ്ടായിരുന്നു..
“മോൻ വന്നോ... പോയി ചായകുടിച്ചോ.. ചായേം കടിയും മേശപ്പുറത്തു എടുത്ത് വച്ചിട്ടുണ്ട്.. “
മാതൃ വാത്സല്യത്തോടെ അവൾ അത് ജിത്തുവിനോട് പറഞ്ഞു ചൂൽ ഒതുക്കി പണിയിലേക്ക് തന്നെ തിരിഞ്ഞു.. ഞാൻ വേഗം ഓടി ഉള്ളിൽകയറി.. കാലും മുഖവും കഴുകി ധൃതിയിൽ ചായകുടിച്ചു. ഡ്രസ്സ് മാറി കളിക്കാൻ ഓടി..
“അമ്മേ ഞാൻ പോയ്..... “ അവൻ പറഞ്ഞു കൊണ്ട് ഓടി..
“മോനെ വേഗം വരണേ..... “ മീനാക്ഷിയുടെ ശബ്ദം കാറ്റിലേറി ദൂരം സഞ്ചരിച്ചു.. വിയർത്തൊട്ടിയ ശരീരം സാരിത്തലപ്പിൽ തുടച്ചു, പുറക് വശത്തൂടെ അവൾ അടുക്കളയിൽ കയറി.. പുറം പണിയൊക്കെ കഴിഞ്ഞു.
മീനാക്ഷി ഒരു സർക്കാർ ജോലിക്കാരിയാണ്.. മദ്യപാനിയായ ഭർത്താവ് ഇവളെയും കൊച്ചിനെയും ഉപേക്ഷിച്ചു പോയി.. അത്യാവശ്യം തന്റേടിയാണ്.
കള്ള് ഷാപ് കുറച്ചു അടുത്തുള്ളത് കൊണ്ട് ചെറിയ ശല്യങ്ങൾ രാത്രിയിൽ ഉണ്ടാകാറുണ്ട്.. ആൺ തുണയില്ലാതായപ്പോൾ മുതൽ തുടങ്ങിയതാണ് വിളിയും കൂവലും. ഒരു 12 മണി കഴിഞ്ഞാൽ പിന്നെ സ്വസ്ഥം.. ഇടക്കൊക്കെ ഉണ്ടാകാറുള്ളൂ...
💬 Comments
View all comments