0%

Chapter Title : സുഖവഴികൾ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1462

അതും മീനാക്ഷിയുടെ ദിനചര്യയുടെ ഭാഗമായി...... കാലചക്രം ആരെയും കാത്തുനിൽക്കാതെ തുടർന്നു...
മഴ പെയ്ത തോർന്ന കാലാവസ്ഥ... രാവിലെ തന്നെ കുളിർ കാറ്റ് ഒഴുകുന്നുണ്ട്. ഇലകളിൽ വെള്ള തുള്ളികൾ..
...
“ആന്‍റി..... മീനാന്റി......... “
രാവിലെ സനിജയുടെയുടെ ശബ്ദം കേട്ടു ഭക്ഷണം പാതിയിൽ നിർത്തി ജിത്തു പുറത്തു വന്നു..
“വാ ചെക്കാ സ്കൂളിലൊന്നും പോവണ്ടേ??? “
അവൻ കേട്ട പാതി ഉള്ളിൽ ചെന്നു ബാഗ് എടുത്തു വന്നു..
“ഡാ കഴിച്ചിട്ട് പോടാ “.... മീനാക്ഷി ജിത്തുട്ടന്റെ പുറകെ എത്തി...
“മതി”........ ഒറ്റവാക്കിൽ പറഞ്ഞു..
അവന്‍റെ വയറു നിറയേണ്ടത് കഴിച്ചിരുന്നു.. അത് അറിയാവുന്നത് കൊണ്ട് അവൾക്ക് ദേഷ്യം വന്നില്ല..
തണുത്ത കാറ്റു ഇവരെ തൊട്ടു തലോടി കൊണ്ട് പോയി.. സനിജയും ജിത്തുവും നടന്നു...
എന്തൊക്കെയോ പറഞ്ഞു കളിച്ചു ചിരിച്ചു നടക്കുന്നതിനിടയിൽ പൊടുന്നനെ മഴ പാറാൻ തുടങ്ങി..
“ചേച്ചി.. മഴ ..” ജിത്തു കണ്ണ് മിഴിച്ചു പറഞ്ഞു..
“ ചെറിയ രീതിയിൽ അല്ലേടാ.. കുഴപ്പമില്ല.. എന്നാലും കുടയെടുത്തു പിടിച്ചോ..” അതും പറഞ്ഞു സനിജ ബാഗു തുറന്നു കുടയെടുത്തു
“ചേച്ചി ഞാൻ കുടയെടുത്തില്ല... “ ബാഗിൽ നിന്നു കൈ തലയിൽ വച്ചു അവൻ സനിജയെ നോക്കി പറഞ്ഞു.. അവൾ ചിരിച്ചു.. പൊടുന്നനെ മഴ ഒരു വരവ് അങ്ങ് വന്നു...
“കുഴപ്പമില്ല ഇതിൽ കൂടിക്കോ.. “ പെട്ടെന്ന് കുട തുറന്നു അവൾ അവന്‍റെ കയ്യിൽ പിടിച്ചു വലിച്ചു... നിമിഷ നേരം കൊണ്ട് മഴ കുടയെ നനച്ചു...
അവൻ മറവിയെ മനസ്സിൽ ശപിച്ചു.. രണ്ടാൾക്കും കുടയിൽ മതിയായ സ്ഥലം കിട്ടിയില്ല.. കുടക്ക് പുറത്ത് അവന്‍റെ വലത്തേ തോൾ നനയാൻ തുടങ്ങി... അത് സനിജ കണ്ടു.
“നീയെന്താ ഇങ്ങനെ നടക്കുന്നെ.. നനയില്ലെ...?
“ഇല്ല കുഴപ്പമില്ല ചേച്ചി” ഞാൻ പറഞ്ഞു
“ഇങ്ങോട്ട് നീങ്ങി നടക്കെട... “ ഹ്മ്മ് ഇവൻ ഒന്നും മിണ്ടുകയും ഇല്ല പറയുകയും ഇല്ല... മനസ്സിൽ വിചാരിച്ചു കൊണ്ട് അവൾ കുട നീക്കി അവൻ നനയുന്നത് തടഞ്ഞു. പക്ഷെ സനിജയുടെ ഇടത്തെ തോളിൽ മഴ കിട്ടാൻ തുടങ്ങി.. അത് അവനു മനസ്സിലായി..
“അയ്യോ ചേച്ചി നനയുന്നു... “
“ആ

💬 Comments

View all comments