Chapter Title : സുഖവഴികൾ [ഏകലവ്യൻ]
അടുക്കളയിൽ കയറി.. പുറം പണിയൊക്കെ കഴിഞ്ഞു.
മീനാക്ഷി ഒരു സർക്കാർ ജോലിക്കാരിയാണ്.. മദ്യപാനിയായ ഭർത്താവ് ഇവളെയും കൊച്ചിനെയും ഉപേക്ഷിച്ചു പോയി.. അത്യാവശ്യം തന്റേടിയാണ്.
കള്ള് ഷാപ് കുറച്ചു അടുത്തുള്ളത് കൊണ്ട് ചെറിയ ശല്യങ്ങൾ രാത്രിയിൽ ഉണ്ടാകാറുണ്ട്.. ആൺ തുണയില്ലാതായപ്പോൾ മുതൽ തുടങ്ങിയതാണ് വിളിയും കൂവലും. ഒരു 12 മണി കഴിഞ്ഞാൽ പിന്നെ സ്വസ്ഥം.. ഇടക്കൊക്കെ ഉണ്ടാകാറുള്ളൂ... അതും മീനാക്ഷിയുടെ ദിനചര്യയുടെ ഭാഗമായി...... കാലചക്രം ആരെയും കാത്തുനിൽക്കാതെ തുടർന്നു...
മഴ പെയ്ത തോർന്ന കാലാവസ്ഥ... രാവിലെ തന്നെ കുളിർ കാറ്റ് ഒഴുകുന്നുണ്ട്. ഇലകളിൽ വെള്ള തുള്ളികൾ..
...
“ആന്‍റി..... മീനാന്റി......... “
രാവിലെ സനിജയുടെയുടെ ശബ്ദം കേട്ടു ഭക്ഷണം പാതിയിൽ നിർത്തി ജിത്തു പുറത്തു വന്നു..
“വാ ചെക്കാ സ്കൂളിലൊന്നും പോവണ്ടേ??? “
അവൻ കേട്ട പാതി ഉള്ളിൽ ചെന്നു ബാഗ് എടുത്തു വന്നു..
“ഡാ കഴിച്ചിട്ട് പോടാ “.... മീനാക്ഷി ജിത്തുട്ടന്റെ പുറകെ എത്തി...
“മതി”........ ഒറ്റവാക്കിൽ പറഞ്ഞു..
അവന്‍റെ വയറു നിറയേണ്ടത് കഴിച്ചിരുന്നു.. അത് അറിയാവുന്നത് കൊണ്ട് അവൾക്ക് ദേഷ്യം വന്നില്ല..
തണുത്ത കാറ്റു ഇവരെ തൊട്ടു തലോടി കൊണ്ട് പോയി.. സനിജയും ജിത്തുവും നടന്നു...
എന്തൊക്കെയോ പറഞ്ഞു കളിച്ചു ചിരിച്ചു നടക്കുന്നതിനിടയിൽ പൊടുന്നനെ മഴ പാറാൻ തുടങ്ങി..
“ചേച്ചി.. മഴ ..” ജിത്തു കണ്ണ് മിഴിച്ചു പറഞ്ഞു..
“ ചെറിയ രീതിയിൽ അല്ലേടാ.. കുഴപ്പമില്ല.. എന്നാലും കുടയെടുത്തു പിടിച്ചോ..” അതും പറഞ്ഞു സനിജ ബാഗു തുറന്നു കുടയെടുത്തു
“ചേച്ചി ഞാൻ കുടയെടുത്തില്ല... “ ബാഗിൽ നിന്നു കൈ തലയിൽ വച്ചു അവൻ സനിജയെ നോക്കി
💬 Comments
View all comments