0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 347

പണ്ട് സ്കൂളിൽ വെച്ച് പ്രേമം ഉണ്ടായിരുന്നെങ്കിലും അതൊന്നും അത്ര സീരിയസ് അല്ലായിരുന്നു.. കോളേജ് ടൈമിൽ ഇതിനോടൊന്നും താല്പര്യം ഇല്ലായിരുന്നു... പക്ഷെ ഇപ്പൊ അവളുടെ മുഖം എന്റെ മനസ്സിൽ നിൽക്കുകയാണ്.. എന്തോ അവളെ വീണ്ടും കാണാൻ എന്റെ മനസ് കൊതിക്കുന്ന പോലെ.. ഇനി ഇത് പ്രേമം ആണോ?... ഇത് പ്രേമം ആണേൽ അവൾ അതിനു സമ്മതിക്കുമോ?.. അവൾ സമ്മതിച്ചാലും... എന്റെ വാപ്പാക്ക് വിഷമം ആകില്ലേ?... അങ്ങനെ കുറെ ചോദ്യങ്ങൾ എന്റെ മനസിലേക്ക് കടന്നു വന്നു.. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ എനിക്ക് തീരുമാനം എടുക്കാൻ അറിയില്ലായിരുന്നു.. ഉപ്പ അങ്ങനെ ഒരു പ്രൊപോസൽ കൊണ്ട് വന്ന സ്ഥിതിക്ക് ഉമ്മാനോട് ചോദിക്കുന്നത് ശെരിയാകില്ല..

ഞാൻ നേരെ ജുനുന്റെ അടുത്തേക്ക് പോയി.. അവൻ അന്നേൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്...

"ഏത് നേരവും ഇതേ ഉള്ളൂല്ലോ.. ഓൾക്ക് വേറെ പണി ഒന്നുമില്ലേ " ഞാൻ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു...

"ശ് മിണ്ടല്ലേ " എന്ന് അവന്റെ ശബ്ദം പുറത്ത് വരാത്ത രീതിയിൽ പറഞ്ഞു...

"നീ വിഷമിക്കണ്ട ഇരിക്കു.. ഇപ്പൊ ഒന്നും പറ്റിയില്ലല്ലോ.. എന്തേലും ആകുവാണേൽ നമക്ക് നോക്കാം ഞാൻ അല്ലെ പറയുന്നേ.. ഇക്ക വന്നു നിക്കുന്നു. ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം " എന്ന് പറഞ്ഞു അവൻ ഫോൺ മാറ്റി വച്ചു...

"ഞാൻ വന്നത് ഒരു ബുദ്ധിമുട്ട് ആയി അല്ലെ " ഞാൻ ബെഡ്ഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു...

"ഏഹ് അതൊന്നും ഇല്ല.. സാധാരണ രാത്രി വിളിക്കുന്നതല്ലേ.. ഇതിപ്പോ എന്തോ അവളുടെ ഇത്താക്ക് എന്തോ ആക്‌സിഡന്റ്... അത് പറഞ്ഞു പേടി ആണെന്ന് പറഞ്ഞു വിളിച്ചതാണ്.." അവൻ

💬 Comments

View all comments