0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 354

മാഷേ.. അവിടെ നിന്ന കുറച്ചു പിള്ളേരുടെ ക്രഷ് ആണ് താൻ.. "അവൾ പറഞ്ഞു..

"എന്റെയും "അത് അവൾ വളരെ ശബ്ദം കുറച്ച് ആണ് പറഞ്ഞത്...

""ഏഹ്ഹ് ""ഞാൻ പെട്ടന്ന് അങ്ങനെ കേട്ട ഷോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി വെച്ചേക്കുകയാണ്.. പെട്ടന്ന് അങ്ങോട്ട് അങ്ങു തിരിഞ്ഞു.. എന്നെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആകും..

"എന്താ താൻ ഇപ്പൊ പറഞ്ഞത് "" ഞാൻ കേട്ടത് ശെരി ആണോ എന്ന് അറിയാൻ ഒന്നുകൂടെ ചോദിച്ചു..

"അതെ എനിക്ക് നിങ്ങളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.. ആരോടും പറഞ്ഞിട്ട് ഒന്നും ഇല്ല.. നിങ്ങളെ കുറിച് ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. ""

"ഇപ്പോഴും ആ ഇഷ്ടം ഉണ്ടോ " എന്റെ നെഞ്ചിനുണ്ണിൽ ബുള്ളറ്റ് ന്റെ ശബ്ദത്തിൽ ആയിരുന്നു ഹൃദയം ഇടിപ്പ്..

"അതിപ്പോ... ഉ..... പറഞ്ഞു തീരുന്നെന്നു മുന്നേ മറ്റേ സിസ്റ്റർ ഉള്ളിലേക്ക് വന്നു... അപ്പോഴേക്ക് അവൾ പറഞ്ഞു നിർത്തി... അവൾ പ്ലാസ്റ്റർ ഒക്കെ ഇട്ടു സെറ്റ് ആക്കി തന്നു.... എന്നിട്ട് ഒരു പേപ്പറിൽ എന്തോ എഴുതി ചുരുട്ടി മറ്റേ സിസ്റ്റർ കാണാതെ എന്റെ കയ്യിലേക്ക് തന്നു... എന്നിട്ട് ഫോൺ വിളിക്കാൻ കൈ കൊണ്ട് കാണിച്ചു..

എന്റെ സന്ദോഷതിന് അതിരില്ലായിരുന്നു... എന്റെ മുഖത്തെ സന്ദോഷം കണ്ട് ജുനു എന്റെ അടുത്തേക്ക് വന്നു...

"എന്താ മോനെ മുഖത്ത് വല്ലാത്ത ഒരു സന്ദോഷം.. ഓ കുട്ടിനെ വീണ്ടും കണ്ടത് ആകും അല്ലെ " അവൻ ഒരു ആക്കി ചിരി ചിരിച്ചുകൊണ്ട് പോയി..

ഞാൻ അവന്റെ തോളിൽ തട്ടി മുൻപിലേക്ക്

💬 Comments

View all comments