0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 357

കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..

" എടുത്തുചാടി ഒരു തീരുമാനം എടുക്കുകയൊന്നും വേണ്ട നമുക്ക് അവിടെ പോയി കാണാം.. കണ്ടു കഴിഞ്ഞു ഒരു തീരുമാനം എടുത്താൽ മതി " ഉപ്പ എന്നോട് പറഞ്ഞു..

" എന്തായാലും കൈ ശരിയായിട്ട് നമുക്ക് കാണാൻ പോകാം"ഉപ്പ പറഞ്ഞു.. പിന്നീട് കുറച്ച് നേരം നിശബ്ദം ആയിരുന്നു.. ഉപ്പ ഏകാന്തത ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ കുറച്ചു അവിടെ നിന്ന് മാറി ഇരുന്നു..

അങ്ങനെ രണ്ട് ദിവസം കടന്നു പോയി.. സാധാരണ പോലെ തന്നെ കടന്ന് പൊക്കൊണ്ടിരുന്നു.. അങ്ങനെ ഇരിക്കുമ്പോൾ വാട്സ്ആപ്പ് ഒരു മെസ്സേജ് വന്നു ഞാൻ എടുത്തു നോക്കി

"എന്നോട് ദേഷ്യം ആണോ " സുലൈഖ ആയിരുന്നു...

"ദേഷ്യം ഒന്നും ഇല്ല.." ഞാൻ ഒരു താല്പര്യമില്ലാത്ത രീതിയിൽ മെസ്സേജ് അയച്ചു

" പിന്നെന്താ പിന്നെ വിളിച്ചപ്പോൾ കോൾ എടുക്കാഞ്ഞത്.. " അവൾ ചോദിച്ചു..

"അത് പിന്നെ... മനസ് വല്ലാണ്ട് അങ്ങ് തകർന്ന് പോയി.. ഒരു നിമിഷം ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി അതുകൊണ്ട് ആണ്.." ഞാൻ മറുപടി കൊടുത്തു...

"അതിനു ഇഷ്ടമല്ല എന്ന് ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ.. വാപ്പ എനിക്ക് വേറെ കല്യാണം നോക്കി വെച്ചിട്ടുണ്ട്.. എന്ന് അല്ലെപറഞ്ഞിട്ടുള്ളു.." അവൾ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസിലായില്ല...

"മനസിലായില്ല "ഞാൻ പറഞ്ഞു

"അല്ല ഒറ്റ നോട്ടത്തിൽ എന്നെ ഇഷ്ടമായോ.. എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടമായെ?"അവൾ ചോദിച്ചു..

"അങ്ങനെ ചോദിച്ചാൽ അറിയില്ല കണ്ടപ്പോൾ അങ്ങ് ഇഷ്ടായി.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയില്ലേ അത് "ഞാൻ പറഞ്ഞു..

"അപ്പൊ ഇത് പോലെ

💬 Comments

View all comments