0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 356

എന്താണ് പറഞ്ഞുവന്നത് " ഞാൻ ചോദിച്ചു

"എന്തു പറഞ്ഞു " അവൾ ഒന്നും അറിയാത്ത രീതിയിൽ എന്നോട് ചോദിച്ചു

" അല്ല ഞാൻ ചോദിച്ചതിനു ഉത്തരം തന്നില്ലല്ലോ എന്തോ പറഞ്ഞു വന്നപ്പോഴാണല്ലോ മറ്റേ സിസ്റ്റർ കയറി വന്നത് " ഞാനൊന്നും കൂടെ വിശദീകരിച്ചു കൊടുത്തു

" അതാണോ അത്..... കുറച്ചു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു" അവൾ പറഞ്ഞു...

"ഓക്കേ ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി" ഞാൻ അവളോട് പറഞ്ഞു...

" അത് പറയാൻ ഒന്നുമില്ല എനിക്ക് ഇപ്പോഴും ഇഷ്ടമായിരുന്നു പക്ഷേ.. എന്റെ ഉപ്പ എനിക്ക് ഒരു കല്യാണ ആലോചന കൊണ്ടുവന്നിട്ടുണ്ട്... അതുകൊണ്ട് ഇത് തുടരാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല" അവൾ മടിച്ചു പറഞ്ഞു...

ആഗ്രഹിച്ച ഒന്ന് നഷ്ടപ്പെടുന്നതിന്റെ വേദന എന്തെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല...

" ഹലോ.. എന്താ ഒന്നും മിണ്ടാത്തത്.. " അവൾ ചോദിച്ചു...

ഞാൻ വേഗം കാൾ കട്ട്‌ ചെയ്തു... എന്താണെന്ന് അറിയില്ല അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്...

അവൾ പിന്നീട് രണ്ട് തവണ വിളിച്ചെങ്കിലും ഞാൻ എടുക്കാൻ കൂട്ടാക്കിയില്ല... ഞാൻ ജുനു നോട്‌ കാര്യം പറഞ്ഞു..അവൻ പറഞ്ഞു ഉപ്പ പറഞ്ഞ കാര്യം തന്നെ നമുക്ക് പോയി നോക്കാം ആ പെണ്ണിനെ പോയി കാണാം എന്ന് അവൻ പറഞ്ഞു... അങ്ങനെ മറ്റു ചിന്തകൾ എല്ലാം ഉപേക്ഷിച്ച് ഞാൻ ഉപ്പയോട് സംസാരിക്കാനായി പോയി...

അങ്ങനെ നിസ്കാരം കഴിഞ്ഞുവന്ന ഉപ്പാനോട് ഞാൻ സംസാരിക്കാൻ ആയി ചെന്ന്..

" ഉപ്പ കാര്യം ഞാൻ ആലോചിച്ചു... എനിക്ക് സമ്മതമാണ്.. " ഞാൻ ഉപ്പാടെ

💬 Comments

View all comments