Chapter Title : സുമി 3 [Perumal Clouds]
ഇറങ്ങിയോ?”
“യെസ്.”
“ഞാൻ നിന്നെ വിളിക്കാൻ നിൽക്കായിരുന്നു, വരണ്ടാന്നു പറയാൻ.”
സുമി എന്തോ കഴിച്ചോണ്ടാണ് സംസാരിച്ചിരുന്നത്. എനിക്ക് പെട്ടന്നു ദേഷ്യവും വിഷമവും എല്ലാം വന്നു. ഞാൻ വണ്ടി നിർത്തി.
“ടാ.. സോറി..സോറി… വിഷമം വേണ്ട. ചുമ്മാ പറഞ്ഞതാ, ഇങ്ങ് പോരെ..”
“ഉം..”
“ദേഷ്യം വരുന്നുണ്ടോ? സോറി പറഞ്ഞില്ലേ മാഷേ.. റിയലി സോറി..നിനക്ക് എൻ്റെ വീടറിയില്ലേ?”
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പോയതാണ്. എൻ്റെ വീട്ടിൽ നിന്നും 35 കിലോമീറ്റർ ഉണ്ട് സുമിയുടെ വീട്ടിലേക്ക്. കൊടുങ്ങല്ലൂർ ബീച്ചിന് അടുത്ത് റോഡ് സൈഡിൽ ആണെന്ന് മാത്രം ഓർമ്മയുണ്ട്.
“കറക്ട് ഓർമയില്ല സുമി, ഒരുപാടയില്ലേ വന്നിട്ട്.”
“കുഴപ്പമില്ല. ഞാൻ ലൊക്കേഷൻ അയക്കാം. നിൻ്റെ ഫ്രണ്ട്സ് ആരെങ്കിലും കൊടുങ്ങല്ലൂർ ഉണ്ടോ?”
“അമ്പലത്തിനു അടുത്തുണ്ട്. കൂടെ വർക്ക് ചെയ്തിരുന്ന ഒരു പയ്യൻ ആണ്.”
“ഒക്കെ, നീ അമ്പലം എത്താൻ 10മിനിറ്റ് ഉള്ളപ്പോൾ എന്നെ വിളിക്ക്. എനിക്ക് ഇവടന്ന് അടുത്തല്ലേ. ഫ്രണ്ടിനെ വിളിച്ച് പറഞ്ഞേക്ക് വണ്ടി രണ്ട് ദിവസം വീട്ടിൽ വെക്കുന്നുണ്ടെന്ന്.”
“സുമി. അത് ഞാൻ പറയാം..നീ ഞാൻ പറഞ്ഞത് കേൾക്ക്. എത്തുമ്പോൾ വിളിക്ക്.”
അവൾ എന്തൊക്കെയോ വിവരിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രോബ്ലം ആവോ എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടുത്തവും കിട്ടുന്നില്ല!
ഞാൻ എൻ്റെ ഫ്രണ്ടിനെ വിളിച്ചു. അവൻ ഇപ്പോൾ പാലക്കാട് ആണ് വർക്ക് ചെയ്യുന്നേ, ഞാൻ കൊടുങ്ങല്ലൂർ ഉള്ള ഫ്രണ്ട്സ് കൂടി ടൂർ പോകാണെന്നും തിങ്കളാഴ്ച നൈറ്റ് വരുള്ളൂ എന്ന് പറഞ്ഞു. അവൻ അവൻ്റെ വീട്ടിൽ വിളിച്ചു പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
മനസ്സിൽ ചെയ്യാൻ പോകുന്നതിനെ കുറിച്ച് ഒരു പ്ലാനും ഇല്ല! അതിൻ്റെ
💬 Comments
View all comments