Chapter Title : സുന്ദരിപ്രാവ് [രേഖ]
എനിക്കും മനസ്സിലായി അവൻ നാൻസി പറഞ്ഞപോലെ എന്റെ അടുത്ത് പ്രണയം അടക്കിവെക്കാൻ കഴിയാതെ നില്കുവാണെന്നു , പക്ഷെ അവനു എന്നോട് പറയാനുള്ള ധൈര്യവും ഇല്ല. ഇത്രയും ധൈര്യമില്ലാത്തവർ പ്രണയിക്കാൻ നിൽക്കണോ അവന്റെ ആ നോട്ടം എന്നിലും പല തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത് , ഞാൻപോലുമറിയാതെ ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി , എന്നും കണ്ണെഴുതാനും അണിഞ്ഞൊരുങ്ങാനും കൂടുതൽ സമയം എടുക്കുന്നപോലെ , എന്റെ മാറ്റം ആന്റിക്കും എന്തോ സംശയം ഉള്ളതായി എനിക്ക് തോന്നി
എന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളതിനാലോ എന്നറിയില്ല ആന്റി ചോദിച്ചത് നാൻസിയോടാണ് . അവൾ പറഞ്ഞു , അവൾ പറഞ്ഞിട്ടാണ് ചേച്ചി ഇപ്പോൾ നന്നായി അണിഞ്ഞൊരുങ്ങുന്നതു എന്ന് . അത് കേട്ടപ്പോൾ ആന്റിക്കും സമാധാനമായി . അവൾക്കും അറിയാവുന്നതാണ് സത്യം അങ്ങിനെ പരസ്പരം ഞങ്ങൾ പറയാതെ തന്നെ ആ ബസ്സിൽ പോയിക്കൊണ്ടിരുന്നു സ്കൂളിൽ എത്തിയാലോ ഈ ലോകത്തു ഞങ്ങൾ കണ്ടുപരിചയമേ ഇല്ലാത്തപോലെയാണ്
അത് അവസാനിപ്പിക്കാൻ അവസാനം നാൻസി തന്നെ തീരുമാനിച്ചു ബസ്സിൽ കയറുമ്പോൾ അവൾ പറഞ്ഞു ഇന്ന് ഈ രണ്ടെണ്ണത്തിന്റെയും ഈ ഒളിച്ചുള്ള പ്രണയം ഞാൻ അവസാനിപ്പിക്കുമെന്ന് അവൾ ബസ്സിൽ നിന്നും അവന്റെ അടുത്തേക്ക് നീങ്ങി നിൽകുമ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു പിന്തിരിപ്പിക്കാൻ നോക്കി ,
ബിനോയിയുടെ അടുത്തെത്തി അവൾ പറഞ്ഞു അവൾക്കു ഒരു കാര്യമുണ്ട് ചോദിക്കാൻ അടുത്ത സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങും അപ്പോൾ ഞങ്ങളുടെ ഒപ്പം ഇറങ്ങണം എന്നിട്ടു ഞങ്ങളുടെ ഒപ്പം ആരും ഇല്ലാ എന്ന് ഉറപ്പായാൽ ഞങ്ങളെ പിന്തുടരണം
അതെന്തിനാ
ഞാൻ പറയുന്നത് മാത്രം കേട്ടാൽമതി എന്ന് പറഞ്ഞു
💬 Comments
View all comments