0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.4K

അപ്പോഴേക്കും സുനിതയുടെ വീടെത്തി.

“വന്നാ ചായ തരാം...”

ഡെന്നീസ് അവന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ തുടങ്ങുമ്പോള്‍ സുനിത പറഞ്ഞു.

“ആ ഡെന്നീ...”

വലിയ ഒരു കുരുമുളക് മരത്തിന്‍റെ പിമ്പില്‍ നിന്നും സുധാകരന്‍ ചേട്ടന്‍റെ വിളിയൊച്ച കേട്ട് ഡെന്നീസ് അങ്ങോട്ട്‌ നോക്കി.

“നിന്‍റെ മൊഖം എന്നാ ഡെന്നീ, തേനീച്ച കുത്തിയ പോലെ ഇരിക്കുന്നെ?”

കുരുമുളക് മരത്തിന്‍റെ പിമ്പില്‍ നിന്നും വീണ്ടും അശരീരി. രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സുധാകരന്‍റെ മുഖം വെളിയിലേക്ക് വന്നു, മരത്തിന്‍റെ പിമ്പില്‍ നിന്നും.

“നിങ്ങളെന്നാ വഴക്കുണ്ടാക്കിക്കൊണ്ട് വരുവാരുന്നോ?”

അയാള്‍ ചോദിച്ചു.

“വഴക്കോ?”

സുനിത ചിരിച്ചു.

“എന്നെ വഴിനീളം സുന്ദരിയാക്കുവാരുന്നു ഡെന്നി...”

ഡെന്നീസ് ചമ്മലോടെ സുധാകരനെ നോക്കി.

“അത് സുധാകരേട്ടാ...”

അവന്‍ ചമ്മലോടെ പറഞ്ഞു.

“സുനിതാന്‍റ്റി ഇപ്പഴും കാണാന്‍...അതുകൊണ്ട് ഞാന്‍...”

“കണ്ടോ കണ്ടോ...”

അവള്‍ വീണ്ടും ചിരിച്ചു.

“കണ്ട് പഠിക്ക് സുധിയേട്ടാ...സുധിയേട്ടനല്ലേ എന്നെ ഒരു വിലേം ഇല്ലാത്തെ? കണ്ടോ ചെക്കമ്മാരൊക്കെ പറയണേ!”

ഡെന്നീസിന്‍റെ ചമ്മല്‍ കൂടി വന്നു.

“എന്‍റെ ഡെന്നീ...”

അയാളും ചിരിച്ചു.

“എത്ര പൊക്കിപ്പറഞ്ഞിട്ടും ഒരു രക്ഷയുമില്ല...നിനക്ക് ഇവളെ കിട്ടില്ല...എനിക്ക് തന്നെ കിട്ടുന്നില്ല, പിന്നാ! ...ഹഹഹഹ...”

ഡെന്നീസിന്‍റെ മുഖം ചമ്മല്‍ കൊണ്ട് ചുവന്നു. സുനിത നാക്ക് കടിച്ച് സുധാകരനെ നോക്കി.

“അത്രേം തമാശ ഒന്നും വേണ്ട!”

അവള്‍ സ്വരം കടുപ്പിച്ചു. നില്‍ക്കാനുള്ള ത്രാണിയില്ലാതെ എന്നോണം അവന്‍ പെട്ടെന്ന് അവിടെ നിന്നും പോയി.

“ഇത് പോലെ ഒരു സാധനം...”

അയാളോടൊപ്പം അകത്തേക്ക് കടക്കവേ അവള്‍ അയാളുടെ ചുമലില്‍ ഇടിച്ചുകൊണ്ട് പറഞ്ഞു.

“നാക്കിന് എല്ലില്ലാണ്ട്! എന്തൊക്കെയാ ഈ പറയണേ?”

“അത് ഞാന്‍ അവനെ ഒന്ന് മൂപ്പിക്കാന്‍ പറഞ്ഞതല്ലേ എന്‍റെ

💬 Comments

View all comments