Chapter Title : സുനിത [Smitha]
പൊന്നേ..”
അയാള്‍ അവളുടെ ചുമലില്‍ പിടിച്ചു.
“വിയര്‍പ്പ് മണം!”
അവള്‍ അയാളുടെ കൈ വിടുവിച്ചു.
“പോയി കയ്യും മുഖവും ഒക്കെ കഴുകി വാ മനുഷ്യാ...വന്നാല്‍...”
“വന്നാല്‍...?”
അവള്‍ മുഴുമിക്കുന്നതിനു മുമ്പ് അയാള്‍ കുസൃതി ചിരിയോടെ അവളെ നോക്കി.
“വന്നാല്‍ ചായ തരാം! അയ്യട! പിന്നെ എന്നാ തരൂന്നാ ഉദ്ദേശിച്ചേ?”
അയാള്‍ കണ്ണിറുക്കിയടച്ചു കാണിച്ചു.
“പൊക്കോണം!”
അവള്‍ ദേഷ്യമഭിനയിച്ചു പറഞ്ഞു.
“ആ ചെക്കന്‍റെ മുമ്പി വെച്ചല്ലേ പറഞ്ഞെ, ഞാന്‍ തരുന്നില്ലന്ന്‍? ഈ വയസ്സാം കാലത്തും ഞാന്‍ എപ്പഴാ നിങ്ങക്ക് തരാത്തേ എന്‍റെ മനുഷ്യ?”
അപ്പോള്‍ അകത്ത് നിന്ന് പ്രശാന്ത് ചിരിക്കുന്ന ശബ്ദം അവര്‍ കേട്ടു.
“ഇശ്യോ!”
സുനിത നാക്ക് കടിച്ചു. പിന്നെ അവള്‍ ദഹിപ്പിക്കുന്നത് പോലെ സുധാകരനെ നോക്കി.
“മോനകത്ത് ഉണ്ടെന്നറിഞ്ഞിട്ടാണോ...ഇങ്ങനത്തെ കാര്യം ഒക്കെ പറഞ്ഞെ?”
അവള്‍ ശബ്ദം താഴ്ത്തി ദേഷ്യത്തോടെ ചോദിച്ചു.
“അവന്‍ ഒറങ്ങുവാരുന്നു..ഞാന്‍ ആ കാര്യം ഓര്‍ത്തില്ല എന്‍റെ പൊന്നേ!”
അയാള്‍ പോയി.
“പ്രശാന്തേ, മോനെ, ചായ എടുത്തു, വാടാ...”
അല്‍പ്പം കഴിഞ്ഞ് സുനിത ഡൈനിങ്ങ് ഹാളില്‍ നിന്നും വിളിച്ചു. പ്രശാന്ത് അവിടേക്ക് വന്നു. നീല ടീ ഷര്‍ട്ട്, ചുവന്ന ലുങ്കി. കണ്ണട വെച്ചിട്ടുണ്ട്. വെളുത്ത്, ഉയരമുള്ള, സുന്ദരന്‍. സുനിത അവന്‍റെ മുഖത്ത് നോക്കിയില്ല. സുധാകരന്‍ പുഞ്ചിരിയോടെ ചായ കുടിച്ചുകൊണ്ടിരുന്നു. പ്രശാന്ത് കസേരയില്‍ ഇരുന്നു. ചായ ഗ്ലാസ്സെടുത്തു.
“അമ്മ കുടിക്കുന്നില്ലേ?”
അവന്‍റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ ലജ്ജയോടെ അവനെ നോക്കി.
“എന്താ അമ്മെ എങ്ങുമില്ലാത്ത ഒരു നാണമൊക്കെ?”
അവന്‍ ചോദിച്ചു.
“നീ ഒറങ്ങുവാന്ന് കരുതി ഞങ്ങള് കൊറച്ച് പഞ്ചാരയടിച്ചതാ...അത് നീ കേട്ടു എന്നറിഞ്ഞപ്പം അമ്മക്ക് ഇച്ചിരെ
💬 Comments
View all comments