0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 6786

പിമ്പില്‍ ജനാലയ്ക്ക് വെളിയില്‍ ആരൊ തെന്നി മാറുന്നത് പോലെ സുനിതയ്ക്ക് തോന്നി. അവള്‍ അങ്ങോട്ട്‌ പെട്ടെന്ന് നോക്കി.

“എന്താ?”

അത് കണ്ട് സുധാകരന്‍ ചോദിച്ചു.

“ആരൊ അവിടെ ഉള്ളത് പോലെ!”

അവള്‍ പറഞ്ഞു. അയാളാ ചോദ്യം അവഗണിച്ചു.

“എന്തായിപ്പ ചെയ്യണേ സുധിയേട്ടാ?”

സുനിത ഭയത്തോടെ തിരക്കി. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.

“ഞാന്‍ ന്‍റെ മൊഖം വല്ല ആസിഡ് ഒഴിച്ചോ തീ പിടിപ്പിച്ചോ കരിച്ച് കളയാന്‍ പോകുവാ ന്‍റെ സുധിയേട്ടാ...”

ദൈന്യത നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു. സുധാകരന്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“അതല്ല്യെ ഇങ്ങനെ ഓരോ പ്രശ്നങ്ങള്‍ ഒക്കെ? നേരത്തെ ഒരു ഷംസുദീന്‍, അത് കഴിഞ്ഞ് ആ റപ്പായി...അന്ന് മാനം പോകും ന്ന് വിചാരിച്ചഴാ ഭഗവതി കൊണ്ട് തന്ന പോലെ ഡെന്നീസ് അവിടെ എത്തി രക്ഷപ്പെടുത്തീത്...ദാ ഇപ്പൊ മാധവേട്ടനും! ഞാന്‍ ന്താ ചെയ്യാ ന്‍റെ സുധിയേട്ടാ...?”

അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി.

രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം, രാത്രി....

അന്ന് രാത്രി എട്ടുമണി ആയപ്പോള്‍, വൈകുന്നേരം ഏഷ്യാനെറ്റില്‍ സിനിമ കാണുന്നതിനിടയില്‍ ഉറക്കം വരുന്നു എന്നും പറഞ്ഞ് പ്രശാന്ത് എഴുന്നേറ്റു അവന്‍റെ മുറിയില്‍ പോയി.

“പാവം!”

അത് കണ്ട് സുധാകരന്‍ പറഞ്ഞു.

“ദേവദൂതന്‍” കണ്ടിട്ട് ബോറടിച്ചുകാണും. രണ്ടു കൊല്ലമായുള്ളൂ ഈ സിനിമ ഇറങ്ങീട്ട്. ഇപ്പഴത്തെ പിള്ളേര്‍ക്ക് പിന്നെ എങ്ങനത്തെ പടമാ ഇനി ഇഷ്ടം?”

“നമുക്കൊന്ന് തീയറ്ററില്‍ പോകാന്‍ സുധിയേട്ടാ...”

അയാളുടെ മടിയില്‍ തലവെച്ച് സുനിത പറഞ്ഞു.

“ഈ കഴിഞ്ഞ മാസമല്ലേ മീശമാധവന്‍ റിലീസ് ആയെ...? അത് നമ്മടെ തീയറ്ററില്‍ വന്നിട്ടുണ്ട് എന്ന് ആരാണ്ട് പറഞ്ഞു...മോനേം കൂട്ടി പോയാലോ ഒരു ദിവസം?”

“പോയേക്കാം...പാട്ടൊക്കെ കേട്ടിട്ട് പടം ഫുള്ള് ദിലീപിന്‍റെയും കാവ്യേടെം റൊമാന്‍സ് ആണെന്ന് തോന്നുന്നു..”

അവളുടെ തലമുടിയില്‍ തഴുകി അമര്‍ത്തി അയാള്‍ പറഞ്ഞു.

“ഏയ്‌, അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും കാണുകയില്ല സുധിയേട്ടാ...”

അയാളുടെ തഴുകല്‍ നല്‍കിയ സുഖത്തില്‍ സുധാകരന്‍റെ മടിയില്‍ മുഖം ഒന്നുകൂടി അമര്‍ത്തി അവള്‍ പറഞ്ഞു.

“ദിലീപിന്‍റെ കല്യാണം കഴിഞ്ഞിട്ടിപ്പം രണ്ടോ മൂന്നോ കൊല്ലമല്ലേ ആയുള്ളൂ?”

“രണ്ടോ?”

അയാളുടെ കൈകള്‍ അവളുടെ കഴുത്തിലൂടെ അരിച്ച് താഴേക്കിറങ്ങി.

“കൊല്ലം

💬 Comments

View all comments