0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.4K

മറക്കുന്നെ! എന്‍റെ പെണ്ണെ, അതൊക്കെ എന്‍റെ ഓര്‍മ്മേല്‍ എപ്പഴും ഉണ്ട്...”

അത് പറഞ്ഞ് അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു.

സുനിത ഭയന്ന് കൈ വിടുവിച്ചു.

“മാധവേട്ടാ, എന്തായീ കാട്ടണേ!”

“എന്താ പെണ്ണെ നീയിങ്ങനെ?”

അവളുടെ കൈയ്യില്‍ വീണ്ടും പിടിച്ച് അമര്‍ത്തി അയാള്‍ ചോദിച്ചു.

“മാധവേട്ടന്‍ കൈയില്‍ ഒന്നും പിടിച്ചപ്പം മോള്‍ക്ക് നൊന്തോ? ഇത്രേം തൊട്ടാവാടി ആണോ മോള്?”

അയാള്‍ അവളുടെ കയ്യില്‍ പിടിച്ച് അമര്‍ത്തി.

“മാധേവേട്ടാ കൈ വിട്!”

അവള്‍ ദൃഡ സ്വരത്തില്‍ പറഞ്ഞു.

അയാള്‍ ചിരിച്ചു.

“മാധവേട്ടന്‍ കൈയ്യേല്‍ പിടിച്ചിട്ടുണ്ടോ മൊത്തോം കൊണ്ടേ പോകൂ മോളെ! മാധവേട്ടന്‍ കൈ പിടിച്ച ഒരു പെണ്ണും മാധവേട്ടനെ പിന്നേം പിന്നേം തേടിവന്നിട്ടേ ഉള്ളൂ...മോളും വരും ..തേടി തേടി വരും..പിന്നേം പിന്നേം വരും...”

അത് പറഞ്ഞ് അയാള്‍ അവളെ കരവലയത്തിലിട്ടു ഞെരിച്ചു. അപ്രതീക്ഷിതമായ ആ പ്രവര്‍ത്തിയില്‍ അവളൊന്നു നടുങ്ങി വിറച്ചു. തന്‍റെ ദേഹം കുഴയുന്നത് പോലെയും കാലുകള്‍ തളരുന്നത് പോലെയും അവള്‍ക്ക് തോന്നി. പെട്ടെന്ന് മനസ്സിലേക്ക് സുധാകരന്‍റെയും പ്രശാന്തിന്‍റെയും മുഖം കടന്നുവന്നപ്പോള്‍, ആ ഓര്‍മ്മയില്‍ ശക്തി മുഴുവനുമെടുത്ത് അവള്‍ അയാളെ ആഞ്ഞു തള്ളി. അയാള്‍ പിമ്പോട്ടു വേച്ച് സോഫയില്‍ തട്ടി നിന്നു.

“മാധവേട്ടന് ആള് തെറ്റി...”

വിറച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“തൊട്ടാ ഒടനെ പിന്നേം പിന്നേം വരുന്ന പെണ്ണുങ്ങള്‍ ഇല്ലാന്ന് ഞാന്‍ പറയില്ല...ഏതായാലും സുനിത അക്കൂട്ടത്തില്‍ പെടില്ല...ആള് വേറെയാ ഇത്..മാധവേട്ടന്‍ പോണം...”

അവള്‍ വിരല്‍ ചൂണ്ടി.

പിന്നെ കനല്‍ എരിയുന്ന കണ്ണുകളോടെ അവള്‍ ഗര്‍ജ്ജിച്ചു:

“പോടാ!”

അവളുടെ കണ്ണുകളിലെ ക്ഷാത്രതേജസ് കണ്ട് അയാള്‍ ഒന്ന് അമ്പരന്നു. പക്ഷെ അമ്പരപ്പിന് അധികം

💬 Comments

View all comments