Chapter Title : സുനിത [Smitha]
പെണ്മക്കള്‍ ഉണ്ട്.
റീനയും മക്കളും അവളുടെ ഇടവകയിലെ പെരുന്നാള്‍ പ്രമാണിച്ച് അങ്ങോട്ട് പോയിരിക്കയാണ്. ഇനി ഒരാഴ്ച്ച കഴിഞ്ഞേ തിരികെ വരികയുള്ളൂ. അപ്പന്‍ സൈമണ്‍ കോഴിക്കോട്ട് ഏതോ മില്ലില്‍ ആണ് ജോലി. അയാള്‍ വരുന്നത് ആഴ്ച്ചയിലൊന്നോ മാസത്തില്‍ ഒന്നോ ഒക്കെയാണ്.
ഡെന്നീസിനെ തനിച്ചാക്കി എല്ലാവരും പോയി.
തന്‍റെ തലമുടിയില്‍ സുനിതയുടെ കൈത്തലം അമര്‍ന്നപ്പോള്‍ ഡെന്നീസ് ഒന്നുകൂടി വിതുമ്പി.
“ഡെന്നി എന്തേലും കഴിച്ചോ?”
അവനെയും കൊണ്ട് അകത്തേക്ക് നടക്കുമ്പോള്‍ സുനിത ചോദിച്ചു.
“കഴിക്കാനൊന്നും തോന്നുന്നില്ല ആന്‍റി...എന്തോ ഒരു...”
പ്രശാന്തിനോടൊപ്പം അടുക്കയിലെ ബെഞ്ചില്‍ ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.
സുനിത ഉടനെ ചീനച്ചട്ടിയെടുത്ത് സ്റ്റവ്വില്‍ വെച്ച് എണ്ണയൊഴിച്ചു. പ്ലാസ്റ്റിക്ക് പാത്രം തുറന്ന് പപ്പടമെടുത്ത് പ്രശാന്തിന്‍റെ കയ്യില്‍ കൊടുത്തു. “കരിയ്ക്കാതെ പൊള്ളിച്ച് എടുക്ക്..മേത്തൊന്നും എണ്ണ വീഴിച്ച് പൊള്ളിച്ചേക്കരുത്. ഞാന്‍ അപ്പോഴേക്കും ചമന്തി അരയ്ക്കട്ടെ...”
“അമ്മെ അതിനു മോര് കറിയും പാവക്കാ ഉപ്പേരിയും ഒക്കെയില്ലേ?”
“അതൊക്കെ നെനക്ക്...”
സുനിത തേങ്ങയെടുത്ത് ചുരണ്ടിക്കൊണ്ട് പറഞ്ഞു.
“പനി ഉള്ള ആള്‍ക്കേ മോര് കറി ഒന്നും കൂട്ടാന്‍ പാടില്ല...കോളേജ് കുമാരന് അറിയില്ലേ അതൊന്നും?”
ഡെന്നീസിനെ നോക്കി ചിരിച്ചുകൊണ്ട് പ്രശാന്ത് പപ്പടം ചുടാന്‍ തുടങ്ങി.
“കഞ്ഞീടെ ചൂട് പോയിട്ടില്ല...”
ചമ്മന്തി അരച്ച് കഴിഞ്ഞ് ഒരു പാത്രത്തിലേക്ക് കഞ്ഞിയെടുത്ത് സുനിത പറഞ്ഞു.
“ഈ പപ്പടോം ചമ്മന്തീം കൂട്ടി കഴിക്ക് കേട്ടോ...”
അവന് വിളമ്പിക്കൊടുത്ത് വീണ്ടും അവളവനെ തഴുകി.
“ഭക്ഷണത്തിന്‍റെ മുമ്പി വെച്ച് കരയാന്‍ പാടില്ല...”
അവളുടെ വിരല്‍ത്തുമ്പുകള്‍ അവന്‍റെ കണ്ണിണകളെ തഴുകി മിഴിനീരൊപ്പി.
“അങ്ങനെ കൊറേ റൂള്‍സ് ഒക്കെ ഒണ്ട് സുനിതാമ്മ അംബേദ്‌കര്‍ എഴുതിയ ഭരണഘടനയില്‍...”
പ്രശാന്ത് ചിരിച്ചു.
“എന്തേലും കഴിച്ച് കഴിഞ്ഞ് കൈകഴുകാതെ കുറെ നേരം ഇരുന്നാല്‍ ദാരിദ്ര്യം മാറില്ല, തേങ്ങ ചിരണ്ടുന്ന ചിരവയില്‍ ഇരുന്നാല്‍ സ്ത്രീധനം കിട്ടില്ല...”
പ്രശാന്തിനെ നോക്കി അവള്‍ പറഞ്ഞു. “കളിയാക്കണ്ട...”
അവന്‍ ചിരിച്ചപ്പോള്‍ സുനിത മുഖം കോട്ടി പറഞ്ഞു. പ്രശാന്തിന് ഭക്ഷണം വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു.
“ഞാന്‍ പറഞ്ഞത് ശരിയാവില്ലേ എന്ന് അറിയാല്ലോ കൊറേ കഴിയുമ്പോള്‍...”
“ആന്‍റി കഴിക്കുന്നില്ലേ?”
ഡെന്നീസ് ചോദിച്ചു. സുനിത ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“അയ്യോ അതെന്നാ കഞ്ഞിയില്ലേ ഇനി?” അവന്‍ പെട്ടെന്ന്
💬 Comments
View all comments