0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.5K

നിശബ്ദനായിരിക്കാന്‍ അവനോട് പറഞ്ഞു.

“മോനെ, നീ അല്‍പ്പ സമയം ഒന്ന് അകത്തെ മുറിയിലേക്ക് പോ,”

സുധാകരന്‍ ഡെന്നീസിനോട് പറഞ്ഞു. അവന്‍ അകത്തേക്ക് പോയി.

“സുനീ...”

അങ്ങനെ വിളിച്ചു കൊണ്ട് സുധാകരന്‍ സുനിതയെ നോക്കി.

“മാധവേട്ടന്‍ വന്നിട്ടുണ്ട്...നിന്നെ ഒന്ന് കാണാന്‍...”

അവള്‍ ഭയന്ന് പ്രശാന്തിനെ നോക്കി. എന്നിട്ട് ദേഷ്യത്തോടെ സുധാകരനെയും.

“നമ്മള് കരുതിയ പോലെ മാധവേട്ടന്‍ കൊടകില്‍ ഒന്നും പോയതല്ല...”

സുധാകരന്‍ പറഞ്ഞു.

“ഹോസ്പ്പിറ്റലില്‍ ആയിരുന്നു മാധവേട്ടന്‍...കക്ഷിക്ക് ഭയങ്കര മനസ്താപം ഉണ്ട്...ശരിക്കും..നിന്നെ കണ്ട് മാപ്പ് പറയാന്‍ വന്നതാ...ഞാന്‍ മാധവേട്ടനെ അകത്തേക്ക് വിളിക്കുവാ...”

ഹോസ്പ്പിറ്റല്‍? മനസ്താപം? മാപ്പ്?

സുനിത സംശയിച്ച് സുധാകരനെ നോക്കി.

“മാധവേട്ടാ, വാ,”

വാതില്‍ക്കലേക്ക് ചെന്ന് സുധാകരന്‍ വെളിയില്‍ നില്‍ക്കുന്ന മാധവനെ വിളിച്ചു.

സുധാകരനോടൊപ്പം മാധവന്‍ അകത്തേക്ക് വന്നു. അകത്തേക്ക് കയറിയപ്പോള്‍ മാധവന്‍റെ നോട്ടം തന്നില്‍ പതിയുന്നത് സുനിത കണ്ടു. നോട്ടത്തില്‍ പക്ഷെ ദൈന്യത, മനസ്താപം, ദുഃഖം ഒക്കെയാണ്. അത് അവളെ അമ്പരപ്പിച്ചു. അവള്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ പിന്നെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് എല്ലാവരെയും സുനിതയെ നോക്കി.

“മോളെ...”

മാധവന്‍ സുനിതയെ വിളിച്ചു. ആ വിളിയില്‍ പശ്ച്ച്ചാത്താപത്തിന്‍റെ മൃദുലത അവള്‍ കേട്ടു.

“പൊറുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് അന്ന് ഞാന്‍ മോളോട് പറഞ്ഞത്...എന്‍റെ സഹോദരിയായി കാണേണ്ട ആളെ..ഈശ്വരാ! ഞാന്‍!”

അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ ഉള്ളലിഞ്ഞു അപ്പോള്‍. സ്വയമറിയാതെ അവള്‍ അയാളുടെ ചുമലില്‍ പിടിച്ചു.

“മാധവേട്ടാ എന്തായിത്?”

അവള്‍ ആശ്വസിപ്പിച്ചു ചോദിച്ചു.

“കരയാണ്ടിരിക്കൂ...”

അയാള്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

“മോളോട് മാപ്പ് ചോദിക്കാന്‍ വന്നതാ ഞാന്‍...”

കണ്ണുനീര്‍ തുടച്ച് അയാള്‍ പറഞ്ഞു.

“മോളെ ഫേസ് ചെയ്യാന്‍

💬 Comments

View all comments