0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.5K

പറ്റാതെ, സുധിയോടും പ്രശാന്തിനോടും മാത്രം മാപ്പ് ചോദിച്ച് പോകാന്‍ എന്ന് വെച്ചാ ഞാനവരെ കവലെലേക്ക് വിളിപ്പിച്ചേ...പിന്നെ തോന്നി...മോളെയാണ് ഞാന്‍ അപമാനിച്ചേ, മോളോട് ആണ് ഞാന്‍ മാപ്പ് ചോദിക്കേണ്ടത്...അന്ന് അങ്ങനെയൊക്കെ മോളോട് പറഞ്ഞേന് ഈശ്വരന്‍ എനിക്ക് ശരിക്കും ശിക്ഷ തന്നു..എന്തായാലും ആ ശിക്ഷ എന്‍റെ കണ്ണു തുറപ്പിച്ചു...”

സുനിത ഒന്നും മനസിലാകാതെ ഭര്‍ത്താവിനെയും മകനെയും മാറി മാറി നോക്കി.

“ക്ഷമിക്ക് മോളെ...”

അയാള്‍ പറഞ്ഞു. പിന്നെ അയാള്‍ അവളുടെ കൈ വിട്ട് പ്രശാന്തിനെയും സുധാകരനെയും നോക്കി.

“എന്നാ ഞാനിറങ്ങുവാ സുധീ, കേട്ടോ മോനെ...”

“മാധവേട്ടാ, ഊണ് കഴിച്ചിട്ട്...”

സുനിത പറഞ്ഞു.

“ഇല്ല...”

അയാള്‍ ചിരിച്ചു.

“ഓപ്പോള് നോക്കി ഇരുപ്പുണ്ട്‌...തന്നെ കഴിക്കില്ല നിങ്ങടെ ഓപ്പോള്!”

അത് പറഞ്ഞ് അയാള്‍ വെളിയിലേക്ക് ഇറങ്ങി. അവര്‍ മൂവരും മുറ്റത്തേക്ക് ചെന്നു അയാളെ യാത്രയാക്കി.

“ഇദ് എന്തൊക്കെ മറിമായമാ സുധിയേട്ടാ?”

തിരികെ അകത്തേക്ക് കയറവേ സുനിത ചോദിച്ചു.

“പറയാം...”

പ്രശാന്ത് പറഞ്ഞു.

“അമ്മ ഇവനെ വിളിക്ക്! എന്ത്യേ അവന്‍? അമ്മേടെ ആ കൊച്ചു കാമുകന്‍!”

സുനിത അപ്പോള്‍ നാക്ക് കടിച്ച് മകനെ നോക്കി. പിന്നെ സുധാകരന്‍റെ നേരെ പുഞ്ചിരിയോടെയും.

“ഇങ്ങ് ഇറങ്ങി വാടാ...”

അകത്തേക്ക് നോക്കി പ്രശാന്ത് വിളിച്ചു. ഡെന്നീസ് ഇറങ്ങി വന്നു.

“അമ്മയോട് നീ പറയുവോ, അതോ ഞാന്‍ പറയണോ?”

സുനിത അപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി നില്‍ക്കുകയാണ്.

“എന്തൊക്കെയാ ഈശ്വരാ ഈ നടക്കണേ? എനിക്കൊന്നും അങ്ങട് മനസ്സിലാവണില്യ ന്‍റെ സുധിയേട്ടാ! ന്താ ഇവിടെ ഇപ്പം സംഭവിച്ചേ?”

“സിമ്പിള്‍,”

സുധാകരന്‍ പറഞ്ഞു.

“മാധവേട്ടനെ നിന്‍റെ മോനും നിന്‍റെയീ കൊച്ചു കാമുകനും കൂടി അടിച്ച് സെന്‍ട്രല്‍ ബോള്‍ട്ട്

💬 Comments

View all comments