സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]
ഇങ്ങോട്ട് വന്ന് വണ്ടിയിൽ കേറട.. സാറെ ഞാൻ കണ്ടതാണ് അഹ് കാട്ടിൽ അന്യഗ്രഹ ജീവി ഉണ്ട്. അവന്റെ ഒരു അന്യഗ്രഹ മൈര്. ടപ്പേ.. മത്തായിയുടെ മുഖത്തു ഒറ്റ പൊട്ടിക്കൽ ആയിരുന്നു സബ് ഇൻസ്‌പെക്ടർ ജയൻ. സാറെ ഞാൻ അവിടെ പന്നിയെ പിടിക്കാൻ പോയതൊന്നും അല്ല.. ഞാൻ അഹ് ജീവിയുടെ പുറകെ ഓടിയത് ആണ്.
കാട്ടു പന്നി അഹ്‌ണോടാ നിന്റെ അന്യഗ്രഹ ജീവി. പിടിച്ചു കേറ്റടോ ഈ മൈരനെ അകത്തു. കോൺസ്റ്റബിൾ അരുണും ഫൈസലും കൂടി മത്തായിയെ ഒരു വിധത്തിൽ വണ്ടിയിൽ കയറ്റി. ശേഷം ബൊലേറോ സ്റ്റേഷൻ ലക്ഷ്യം ആക്കി നീങ്ങി..സുരുളി കാട് ഉണർന്നു വരിക ആയിരുന്നു..ടാപ്പിങ് കഴിഞ്ഞ് നടന്നു വരിക ആയിരുന്ന ഗോപാലൻ അത് കണ്ട്.
ഡാ രമേശാ അത് നമ്മടെ മത്തായി അല്ലെ പോലീസ് ജീപ്പിൽ ഇരിക്കുന്നുന്നത്. അഹ് മത്തായി തന്നെ. ഇന്ന് എന്ത് കേസ് അഹ്‌ണോ ആവോ... അത് പറഞ്ഞു കൊണ്ട് അവർ നടന്നു നീങ്ങി..കുറച്ചു ജനങ്ങൾ മാത്രം ഉള്ള ഒരു വിചിത്ര സ്ഥലം അതായിരുന്നു സുരുളി. ഉൾ കാട്ടിലേക്ക് ആരും തന്നെ പോകാറില്ല. ഭയം അഹ് ജനങളുടെ മുഖത്തു എപ്പോഴും ഉണ്ടാവും.
ഇതായിരുന്നു സുരുളി...സ്റ്റേഷനിൽ എത്തിയ മത്തായിയെ പിടിച്ചു കസേരയിൽ ഇരുത്തി ജയൻ ഒച്ചയിൽ ചോദിച്ചു... തനിക്ക് എന്തിന്റെ വിഷമം ആണ് എല്ലാ ദിവസം ഓരോ പ്രശ്നത്തിൽ താൻ ഉണ്ടല്ലോ... സാർ പുതിയതാ അതാ അങ്ങനെ തോന്നുന്നത്.. നേരത്തെ ഉണ്ടായിരുന്ന സാർ ഒന്നും ഒരു കുഴപ്പം ഉണ്ടായിരുന്നില്ല.അതാണ് പ്രശ്നം തനിക് ആരും ഇല്ല എന്നുള്ള ഒരു കാരണം കൊണ്ട് തനിക്ക് ഇവിടെ നല്ല സഹകരണം കിട്ടി അതിന്റെ കഴപ്പ് ആണ് താൻ ഈ കാണിച്ചു കൊണ്ടിരിക്കുന്നത്...
അത് കേട്ടപ്പോൾ മത്തായി തല താഴ്ത്തി പോലിസ് സ്റ്റേഷൻ നിശബ്ദത ആയി മാറി. ജയൻ തല കൊണ്ട് കോൺസ്റ്റബിൾ ഫൈസലിനോട് എന്താടോ ഇത് എന്ന ഭാവത്തിൽ ചോദിച്ചു.... സാർ ഒരു മിനിറ്റ് ഇങ്ങ് വന്നേ. ജയനെ പിടിച്ചു മാറ്റി നിർത്തിയിട്ട് ഫൈസൽ പറഞ്ഞു. സാറെ പുള്ളിക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നു. എന്ത്.. ജയൻ അതിശയത്തോടെ ചോദിച്ചു.. അതെ സാറെ പുള്ളി ഈ സുരുളിയിലെ മെയിൻ ആളായിരുന്നു.സുരുളിയിലെ ഏറ്റവും വലിയ പലചരക്ക് കട പുള്ളിയുടെ പേരിൽ ആയിരുന്നു..
സബ് ഇൻസ്‌പെക്ടർ ജയന്റെ മുഖത്തു ഭാവങ്ങൾ മിന്നി മറഞ്ഞു..എന്നിട്ട് ബാക്കി പറ.. അത് പിന്നെ സാറെ. എന്ത് പിന്നെ പറയടോ.. ഫൈസൽ കസേരയിൽ തിരിഞ്ഞു ഇരിക്കുന്ന മത്തായിയെ നോക്കി അപ്പോൾ മത്തായി പതിയെ തല ചരിച്ചു.അവരെ നോക്കിയില്ല... ശേഷം ഫൈസൽ പറഞ്ഞു എനിക്ക് അങ്ങനെ വലുതായിട്ട് ഒന്നും അറിയില്ല.കൃത്യമായി അറിയാവുന്ന ഒരാൾ ഉണ്ട്. കുറെ വർഷങ്ങൾ മുന്നേ ഈ സ്റ്റേഷൻ ഇൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ രാജൻ.
💬 Comments
View all comments