0%

Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]

Author : Janghost Read All Parts 64.9K

ആരേലും ഉണ്ടോ ഇവിടെ. ഹലോ ചേട്ടോയ്.. എന്താ  കാര്യം.  ഒരു ബക്കറ്റും പിടിച്ചു കൊണ്ട് ഒരു സ്ത്രീ വന്നു നിന്നു .

സുരുളിയിലെ പുതിയ സബ് ഇൻസ്‌പെക്ടർ ആണ്. രാജൻ ചേട്ടനെ ഒന്ന് ജസ്റ്റ്‌ കാണാൻ വന്നതാ.ബക്കറ്റു നിലത്ത് വച്ച ശേഷം അവരോട് അകത്തേക്ക് വരാൻ പറഞ്ഞു. ഫൈസലും ജയനും അവരുടെ കൂടെ അകത്തേക്ക് പോയി.. ശേഷം ഡോർ തുറന്നു ഒരു റൂമിൽ കയറി. അവിടെ അതാ കുഴമ്പ് പുരട്ടി കൊണ്ട് ഇരിക്കുന്നു രാജൻ.ജയന്റെ സബ് ഇൻസ്‌പെക്ടർ ചിഹ്നം കണ്ടപ്പോൾ തന്നെ രാജൻ കൈ ചെറുത് ആയി ചലിപ്പിച്ചു. സുരുളിയിലെ പുതിയ സബ് ആണ്.

ഇരിക്ക് രാജൻ പറഞ്ഞു.. കുഴമ്പ് പുരട്ടുമ്പോൾ ചെറിയ ആശ്വാസം അതാണ് ഇങ്ങനെ കുഴമ്പിൽ കുളിച്ചു നിക്കുന്നത്. രാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്താണ് ഒരു വിസിറ്റ്. വർഷങ്ങൾ ആയി കാക്കി കണ്ടിട്ടും വന്നിട്ടും. അത് പിന്നെ രാജൻ ചേട്ടാ അഹ് മത്തായി എന്ന് പറയുന്ന ആൾ ഓരോ പ്രശ്നം ഉണ്ടാക്കുക. ഇടക്ക് കുടിച്ചിട്ട് പ്രശ്നം ഇടക്ക് തല്ല് പക്ഷെ സപ്പോർട്ട് ചെയ്യാൻ സുരുളി കാടിലെ ഒട്ടുമിക്ക പേരും ഉണ്ട്. ഫൈസൽ നോട്‌ ചോദിച്ചപ്പോ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്ന് പക്ഷെ മുഴുവൻ അറിയണം എങ്കിൽ രാജൻ ചേട്ടനെ കാണണം എന്ന് പറഞ്ഞു. അത് കൊണ്ടാണ് ഈ വഴിക്ക് ഒന്ന് ഇറങ്ങിയത്.

മത്തായി ഒരു ഒറ്റ ബുദ്ധി ആണ് ആർക്കും പിടി കിട്ടാത്ത ഒരു മൈൻഡ്. പക്ഷെ അങ്ങനെ ആയി തീരാൻ ശക്തമായ കാരണം ഉണ്ട്. ഞാൻ കോൺസ്റ്റബിൾ ആയി ഇരിക്കുന്ന കാലം

💬 Comments

View all comments