0%

Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]

Author : Janghost Read All Parts 64.9K

സഹകരണം കിട്ടി അതിന്റെ കഴപ്പ് ആണ് താൻ ഈ കാണിച്ചു കൊണ്ടിരിക്കുന്നത്...

അത് കേട്ടപ്പോൾ മത്തായി തല താഴ്ത്തി പോലിസ് സ്റ്റേഷൻ നിശബ്ദത ആയി മാറി. ജയൻ തല കൊണ്ട് കോൺസ്റ്റബിൾ ഫൈസലിനോട് എന്താടോ ഇത് എന്ന ഭാവത്തിൽ ചോദിച്ചു.... സാർ ഒരു മിനിറ്റ് ഇങ്ങ് വന്നേ. ജയനെ പിടിച്ചു മാറ്റി നിർത്തിയിട്ട് ഫൈസൽ പറഞ്ഞു. സാറെ പുള്ളിക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നു. എന്ത്.. ജയൻ അതിശയത്തോടെ ചോദിച്ചു.. അതെ സാറെ പുള്ളി ഈ സുരുളിയിലെ  മെയിൻ ആളായിരുന്നു.സുരുളിയിലെ ഏറ്റവും  വലിയ പലചരക്ക് കട പുള്ളിയുടെ പേരിൽ ആയിരുന്നു..

സബ് ഇൻസ്‌പെക്ടർ ജയന്റെ മുഖത്തു ഭാവങ്ങൾ മിന്നി മറഞ്ഞു..എന്നിട്ട് ബാക്കി പറ.. അത് പിന്നെ സാറെ. എന്ത് പിന്നെ പറയടോ.. ഫൈസൽ കസേരയിൽ തിരിഞ്ഞു ഇരിക്കുന്ന മത്തായിയെ നോക്കി അപ്പോൾ മത്തായി പതിയെ തല ചരിച്ചു.അവരെ നോക്കിയില്ല... ശേഷം ഫൈസൽ പറഞ്ഞു എനിക്ക് അങ്ങനെ വലുതായിട്ട് ഒന്നും അറിയില്ല.കൃത്യമായി അറിയാവുന്ന ഒരാൾ ഉണ്ട്. കുറെ വർഷങ്ങൾ മുന്നേ ഈ സ്റ്റേഷൻ ഇൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ രാജൻ.

പുള്ളി ഇപ്പോൾ അഹ് വടക്ക് ആയിട്ട് താമസിക്കുന്നുണ്ട് രാജൻ ചേട്ടനോട് ചുമ്മാ സംസാരിച്ച് നോക്ക് എല്ലാം അറിയാൻ പറ്റും.അരുണേ നോക്കിക്കോ ഇപ്പോൾ വരാം. ശേഷം ജയൻ ഫൈസലിനെയും കൊണ്ട് കോൺസ്റ്റബിൾ രാജന്റെ വീട് നോക്കി പോയി. (കുറച്ചു പോയി കഴിഞ്ഞപ്പോൾ..)സാറെ അഹ് ഇടവഴി ആണ് ഇവിടെ നിർത്തീട്ട് നമ്മുക്ക് നടന്നു പോകാം. ജയനും ഫൈസലും അഹ് ഇടവഴിയിലൂടെ രാജന്റെ വീട്ടിൽ എത്തി ഒരു ചെറിയ ഓടിട്ട വീട്. ഹൂയ് ചേട്ടാ

💬 Comments

View all comments