0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ]

Author : pakkaran Read All Parts 329

സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 2

Suruma Ezhthiya Kannukalil Part 2 | Author : Pakkaran | Previous Part



നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും നന്ദി... പേജുകൾ കുറവാണെന്നാലും ഓരോ ഭാഗങ്ങളും കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കാം.. ഓരോ സന്ദർഭങ്ങളും വളരെ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. ഞാൻ അനുഭവിച്ച ഓരോ ചെറിയ കാര്യങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ആണ് ആ രീതിയിൽ എഴുതിയത്.. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

---------------------------

സുഹ്റ എന്നാണ് ഇത്താന്റെ പേര്... ചുരുക്കി സൂറത്ത എന്ന് വിളിക്കും. ഉമ്മാന്റെ വലം കൈ ആയത് കൊണ്ട് തന്നെ വിഷമമായാലും സന്തോഷമായാലും ഉമ്മച്ചി ആദ്യം ഓടി എത്തുക ഇത്താന്റെ അടുത്തേക്ക് തന്നെ ആണ്. എന്നെ വല്ലാത്ത കാര്യം ആണ് ആൾക്ക്, ഞാൻ ഇത്ത എന്ന് തന്നെയാണ് വിളിക്കാറ് ചെറുപ്പത്തിലേ വിളിച്ച് ശീലമായത് കൊണ്ട് പിന്നെ വിളി മാറ്റാനും പോയില്ല. ഇത്താന്റെ മക്കളിൽ ഒരാളായി തന്നെയാണ് എന്നെ കണ്ടിരുന്നതും... ആ ഒരു സ്വാതന്തവും എനിക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു. ഇത്തയും മൂത്ത മകൻ സൽമാനും ഇളയമകൾ സ്വാലിഹയും ഇത്തയുടെ ഉമ്മയും ആണ് തറവാട്ടിൽ താമസം. ഇത്തയുടെ ഭർത്താവ് മൊയ്തീൻ കുട്ടിക്ക കോയമ്പത്തൂര് എന്തോ ബിസിനസ് ആണ് എന്ന് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആളെ ഞാൻ ഓർമ വെച്ചതിന് ശേഷം ഒരു വട്ടം മാത്രമേ കണ്ടിട്ടുള്ളൂ... ഇത്തയുടെ മക്കളുമായി എനിക്ക് അത്രക്ക് അടുത്ത ബന്ധം ഒന്നുമില്ല... ഇടക്ക് വരുമ്പോൾ മാത്രമുള്ള പരിചയം പുതുക്കലുകൾ മാത്രം... പക്ഷേ ഇത്താനോട് വീട്ടിൽ ഉള്ളപ്പോൾ

💬 Comments

View all comments