0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 372

അവരുടെ മാറത്തേക്ക്..

‘അണല്ലേ വർഗം.. പെണ്ണിന്റെ മണമടിച്ചില്ല.. ദേ ചാടി മറുകണ്ടം.. സാരമില്ല പോകെ പോകെ കാര്യം മനസ്സിലാകും... ഹി ഹി ഹി...’

ഞാൻ മനസിൽ പറഞ്ഞ് ചിരിച്ചു.

ഉമ്മയും പടകളും എത്തിയപ്പോൾ എടുത്ത് വെച്ചത് കാണിച്ച് കൊടുത്തു. അവർക്കും ഇഷ്ടപെട്ടു.. ബില്ല് ചെയ്തോളാൻ പറഞ്ഞു..

‘അല്ല... ഒരു മുതല് കൂടി ഉണ്ടായിരുന്നല്ലോ..’

നോക്കുമ്പോ ദേ മച്ചാൻ സുന്ദരിയായ സെയിൽസ് ഗേളിന്റെ കൂടെ കളിച്ച് കൊണ്ടിരിക്കാ.. ഇടക്കിടക്ക് ഓരോ ഉമ്മയും കൊടുക്കുന്നുണ്ട് നമ്മളെ മച്ചാൻ.. ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല. കണ്ടറിഞ്ഞ് കെടുക്കുന്നുണ്ട്. ഞാനൊക്കെ ചോദിക്കുമ്പോൾ എന്തൊരു ജാഡയാ.. ആ പെൺകുട്ടിയും തിരിച്ച് കൊടുക്കുന്നുണ്ട്. ആകെ മൊത്തം ഒരു ചുംബന മേള...

‘കള്ള പന്നി..’

മനസ്സിൽ പറഞ്ഞതിന്റെ വോളിയം കുറച്ച് കൂടി പോയോ?? കിട്ടി നല്ലൊരു പിച്ചൽ കയ്യിന്റെ മസിലിൽ..

‘ന്റെ കുട്ടിയേ പറഞ്ഞാൽ ഉണ്ടല്ലോ.. ‘

ഇത്താത്ത കോപം നടിച്ചു.

“ഒരു ദിവസം കൂടി വെയ്റ്റ് ചെയ്താൽ പോരേ... ഇഷ്ടം പോലെ എത്ര വേണമെങ്കിൽ കൊടുക്കുകയോ വാങ്ങുകയോ ചെയ്യാലോ... ഓഹ്.. മാഷിന് ഒരു ദിവസം ഒക്കെ കാത്തിരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാകുമല്ലോ കണ്ടവർക്കൊക്കെ നമ്പർ കൊടുക്കുന്നത്.. ഹി ഹി ഹി”

ഇത്താന്റെ കൊലച്ചിരി

അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി..

‘പള്ളീ.... നാട്ടുകാര് മൊത്തം കണ്ടോ???’ ഈ കുരുപ്പ് ഇതെങ്ങനെ കണ്ടു..

അത്ഭുതത്തോടെ ഞാൻ അവളെ നോക്കി.

“നിങ്ങൾ കാണിച്ച് കൂട്ടിയ കോപ്രായങ്ങൾ ഒക്കെ ഞാൻ കണ്ടിരുന്നു.. ഏത് വരെ പോകും എന്ന് നോക്ക ആയിരുന്നു”

“കണ്ടാൽ എന്തൊരു പാവം... കയ്യിലിരിപ്പോ?? അമ്മായിയോട് പറയട്ടെ ഞാൻ??”

ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ട്.. കളിപ്പിക്കുന്ന ലക്ഷണം തന്നെ..

“ന്റെ കയ്യിലിരിപ്പ് ചെറുപ്പം മുതലേ നന്നായി അറിയുന്ന ആളല്ലേ...”

“നിക്ക് അങ്ങനെ എല്ലാവരുടെ കയ്യിലിരിപ്പ് നോക്കി നടക്ക അല്ലെ പണി “

ആളൊന്ന് പതറിയിട്ടുണ്ട്.. പുറത്ത് കാണിക്കാതെ തകർത്ത് അഭിനയിക്കുകയാണ്.. നമ്മൾ പിന്നെ വിട്ട് കൊടുക്കാൻ പാടില്ലാലോ..

“അന്ന് ഉമ്മാനോട് പറഞ്ഞ് കൊടുക്കും എന്നാണ് ഞാൻ വിചാരിച്ചത്... അന്ന് ഉണ്ടായിട്ടില്ലാ പിന്നെ അല്ലെ ഇപ്പോൾ”

ഞാൻ ഒന്ന്

💬 Comments

View all comments