Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
കാണിച്ചപ്പോൾ.. എന്തോ എടുക്കാനെന്നോണം തിരിഞ്ഞ് അവൾ അതേ നാണയത്തിൽ തിരിച്ചടിച്ചു..
കിട്ടി എനിക്ക് ഒരു ചുംബനം..
പെണ്ണ് റൂട്ടായിട്ടുണ്ട്.. ഇനി വണ്ടി എങ്ങനെ ഓടിക്കണം എന്നത് എന്റെ കയ്യിലാണ്..
സെലക്ഷൻ കഴിഞ്ഞ് എല്ലാവരും എണീറ്റപ്പോൾ അവൾ കാബിന് പുറത്തേക്ക് ഇറങ്ങി.. അവൾ കാൺകെ ഞാൻ ഒരു പേപ്പർ എടുത്ത് അതിൽ എന്റെ നമ്പർ എഴുതി അവളെ നോക്കി.. അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ട്... അവളുടെ പ്രതികരണമറിയാൻ ഒന്നങ്ങോട്ട് മാറിയപ്പോൾ അവൾ ആ പേപ്പർ എടുത്ത് ചുരുട്ടി പിടിക്കുന്നത് കണ്ടു.. അപ്പോ മിഷൻ സക്സസ്....
ഒരു മാലയും രണ്ട് വളയും ഒരു കൈ ചെയ്നും ആണ് എടുത്തത്. കാഷ് അടച്ച് അവിടെ നിന്നും ഇറങ്ങി.. നേരെ ടെക്സ്റ്റയിൽ ഷോപ്പിലേക്ക്...
അവിടെ ചെന്നിട്ടും ഇത് തന്നെ അവസ്ഥ.. ഇക്കാര്യത്തിൽ പെണ്ണുങ്ങളുടെ സ്വഭാവം പിന്നെ പറയേണ്ട കാര്യമില്ലല്ലോ... ലഭ്യമായ കളക്ഷനുകൾ എല്ലാം വലിച്ചു വാരിയിട്ടാണ് തിരച്ചിൽ. എന്താന്ന് വെച്ചാൽ ആവട്ടെ..
ആളെ എണ്ണം വെച്ച് എടുക്കുന്നുണ്ട്. ഞാൻ ജെൻസ് സെക്ഷനിൽ പോയി വെള്ള മുണ്ടും വെള്ള ഷർട്ടും നിക്കാഹിനേക്ക് എടുത്തു. കല്യാണത്തിന്റെ അന്നത്തേക്ക് രണ്ട് കൂട്ടം അതും സെലക്ഷട് ചെയ്തു..
കുഞ്ഞാവക്കും എടുത്തു മൂന്നെണ്ണം. എന്താ ഓന്റെ ചിരി. സെയിൽസ് ഗേൾസ് വന്ന് കൈ കാണിച്ചപ്പോൾ ഒറ്റ ചാട്ടം.. അവരുടെ മാറത്തേക്ക്..
‘അണല്ലേ വർഗം.. പെണ്ണിന്റെ മണമടിച്ചില്ല.. ദേ ചാടി മറുകണ്ടം.. സാരമില്ല പോകെ പോകെ കാര്യം മനസ്സിലാകും... ഹി ഹി ഹി...’
ഞാൻ മനസിൽ പറഞ്ഞ് ചിരിച്ചു.
ഉമ്മയും പടകളും എത്തിയപ്പോൾ എടുത്ത് വെച്ചത് കാണിച്ച് കൊടുത്തു. അവർക്കും ഇഷ്ടപെട്ടു..
💬 Comments
View all comments