Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
ആന കാര്യം വല്ലതും ആകും ന്ന്”
ഉമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു അടുത്ത് കണ്ട ജ്യൂസ് കടയിലേക്ക് കയറി.. കുടിയും തീറ്റയും ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു..
വീട്ടിൽ എത്തിയപ്പോൾ ആറു മണി ആയിരുന്നു.. വീട്ടിൽ മോടി പിടിപിക്കൽ എല്ലാം തകൃതിയായി നടന്നു കൊണ്ടിരിക്കയാണ്. ഞാൻ ആർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് കയറി പോയി. ആരും എത്തിയിട്ടില്ല.. എല്ലാവരോടും രണ്ട് ദിവസത്തേക്ക് കണക്കാക്കി നാളെ വെള്ളിയഴ്ച രാവിലത്തേക്ക് എത്താനാണ് പറഞ്ഞിരിക്കുന്നത്.. നാളെ എന്റെ പെണ്ണിന്റെ വീട്ടിൽ ആണ് പരിപാടി..
ഞാൻ നേരെ റൂമിൽ ചെന്ന് ഒന്ന് ഫ്രഷായി.. ഡ്രസൊക്കെ എടുത്ത് ഷെൽഫിൽ കയറ്റി... ഉച്ചക്ക് ഞാൻ ലോക്കായി എന്ന് ഉറപ്പായപ്പോൾ തന്നെ ചങ്ങായിമാർക്കും ഗ്രൂപ്പിലും ഒക്കെ മെസ്സേജ് അയച്ചിട്ടിരുന്നു..
നെറ്റ് ഓണാക്കിയപ്പോൾ ചറ പറ മെസേജുകൾ..
ഓരോരുത്തർക്കായി കാര്യം വിശദീകരിച്ച് കൊടുത്ത് സമയം പോയത് അറിഞ്ഞില്ല.. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താഴേക്ക് ചെന്നു..
എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് കുറച്ച് നേരം സംസാരിച്ച് ഇരുന്നു.. പിന്നെ കിടക്കാൻ മുകളിലേക്ക് പോയി.. എല്ലാവരും നേരത്തെ കിടക്കാൻ ഉള്ള പ്ലാൻ ആണ്.. അത് എന്തായാലും നന്നായി. നാളെ നേരത്തെ എണീക്കണം.. വൈകുന്നേരമാണ് നിക്കാഹ്.
ഇത്താനെ അവിടെ ഒക്കെ നോക്കിയപ്പോൾ ഒന്നും കണ്ടില്ല.. മുകളിലാണ് ഇത്താന്റെ മുറി.. വാശി പിടിച്ച് കൈക്കലാക്കിയതാണ് ആ മുറി. മുകളിൽ ഒരു മുറിയിൽ ഞാനും ഒന്നിൽ ഇത്തയും ബാക്കി രണ്ട് മുറികളും കാലിയാണ്.
ഞാൻ നേരെ റൂമിലേക്ക് വന്ന് കിടന്നു. എന്തോ കിടന്നിട്ട് ഒരു സമാധാനവും ഇല്ല. എന്താകും ഇത്താന്റെ പ്ലാൻ...
ഫോണും
💬 Comments
View all comments