0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 362

നേത്രങ്ങൾ, കരഞ്ഞ് കലങ്ങിയിരിക്കുന്നു... സുറുമ അനുസരണയില്ലാതെ ചില ഇടങ്ങളിലായി പരന്നിട്ടുണ്ട്... കണ്ണുകൾക്ക് ഭംഗിയേകും വിധം മഴവില്ലു പോൽ വളഞ്ഞിരിക്കും പുരികങ്ങൾ... അതികം ഉയർന്നിട്ടും അല്ല, പരന്നിട്ടും അല്ല അവളുടെ നാസിക.. ശ്വാസം എടുക്കുമ്പോൾ അതിന്റെ അഗ്രം വികസിക്കുന്നത് കാണാൻ തന്നെ നല്ല ചേല്.. പ്രണയമോതും ചുണ്ടുകൾ...

മേൽ ചുണ്ട് നേരിയതും, താഴത്തെ അൽപം തടിച്ചിട്ടും ആണ്... ചുവന്നിട്ടോ റോസ് നിറമോ അല്ല, രണ്ടിന്റെയും സമ്മിശ്ര നിറം... അൽപം പുറത്തേക്ക് ഉന്തി നിൽക്കുന്ന കവിൾ തടങ്ങൾ...

കവിൾ തടം ചുണ്ടിലേക്ക് ചേരുന്നതിന്റെ ഇടയിൽ അവളുടെ നുണക്കുഴി ഒളിഞ്ഞിരിപ്പുണ്ടോ??

ചിരിക്കാത്തത് കൊണ്ട് വ്യക്തമല്ല...

കവിളിൽ അങ്ങിങ്ങായി കാണപ്പെടുന്ന മുഖക്കുരുകൾ അവളുടെ മുഖത്തിന് വല്ലാത്തൊരു വശ്യത നൽകുന്നു... മുഖക്കുരുവിന് ഒരു പ്രത്യേകത ഉണ്ട്. ചുവപ്പ് നിറത്തിൽ ആണ്.. അത് അവളുടെ വെളുത്ത ചർമത്തിൽ എടുത്ത് കാണിക്കുന്നു...

ഏത് പുരുഷനാണ് ഇവളെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തത്... ഇത്രയും നിഷ്കളങ്കമായ മുഖം ഞാൻ എന്റെ ജന്മത്തിൽ കണ്ടിട്ടില്ല... കുട്ടികൾ പോലും തോറ്റ് പോകും... ഒരു തരം കൊത്തി വലിക്കുന്ന ആകർഷണീയത...

അവളുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാതായപ്പോൾ തായ്മയോടെ എന്നാൽ ഉറച്ച ശബ്ദത്തിൽ

“റുബീനാ.. നീ ഒന്നും പറഞ്ഞില്ല.. ഞാൻ എന്താണ് അവരോട് പറയേണ്ടത്??”

അവളുടെ സ്വരമാധുര്യം എന്റെ കാതുകളിൽ പതിഞ്ഞു...

“നിങ്ങൾക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം... നിങ്ങളുടെ ഇഷ്ടം... പക്ഷേ എന്റെ മനസ്സ് അത് ഞാൻ ഷാനുക്കാക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ... അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും... ഞാൻ ഷാനുക്കാന്റെ പെണ്ണാ... ഷാനുക്കാന്റെ മാത്രം...”

‘എന്തൊരു പെണ്ണാ ഇവൾ. ആ മൈരന്റെ ഒക്കെ ഒരു ഭാഗ്യം ‘ ഞാൻ മനസിൽ മൊഴിഞ്ഞു...

“എങ്കിൽ നിനക്ക് എല്ലാരോടും തുറന്നു പറഞ്ഞൂടേ?? “

“ ഇല്ല ആരും എന്റെ സൈഡിൽ നിൽക്കില്ല... അവര് എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കുക  അതേ ഉള്ളൂ രക്ഷ... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ഉമ്മയേയും വല്യുമ്മയേയും ആണ്. അവര് കഴിഞ്ഞിട്ടേ ഷാനുക്ക പോലും ഉള്ളൂ... അവരെ എനിക്ക് വിഷമിപ്പിക്കാൻ ആകില്ല...  എന്റെ നിർബന്ധം ആയിരുന്നു ഷാനുക്കയുമായി ഉള്ള കല്യാണം... ഒടുവിൽ എല്ലാവരും സമ്മതിച്ച്...

💬 Comments

View all comments