Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
അവസാന നിമിഷമാ ഇങ്ങനെ ഒരു വിധി... ആരോ ചതിച്ചതാ ഷാനുക്കാനെ.. എന്റെ ഷാനുക്ക നല്ലവനാ...”
അവൾ മുഖം പൊത്തി കരയാൻ തുടങ്ങി... എന്തൊരു പരീക്ഷണമാ പടച്ചോനേ ഇത്... ചെകുത്താനും കടലിനും നടുവിൽ പെടുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ അനുഭവിക്കുകയും ചെയ്തു..
ഈ കുരുപ്പ് അവളുടെ ഭാഗം സെയ്ഫ് ആക്കുകയാണ്...
എന്ത് ചെയ്യും??
അങ്ങനെ അവസാനത്തെ വഴിയും മൂഞ്ചിയല്ലോ പടച്ചോനേ... ഇനി ഇവിടെ നിന്നിട്ട് എന്ത് കാര്യം...
അടിച്ച് വായയിൽ കിട്ടിയ അവസ്ഥ.
പതിയെ ഇറങ്ങി താഴെ ചെന്നപ്പോൾ എല്ലാവരുടെ മുഖത്തും ഒരു തരം ആകാംശ.. പക്ഷേ സ്വാലിഹ മാത്രം പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുന്നു...
ഓരോരോ ജന്മങ്ങൾ അല്ലാതെന്ത് പറയാനാ..
റൂമിലേക്ക് തിരിച്ച് ചെന്നപ്പോൾ ഉമ്മയും സൂറത്തയും മാത്രമേ ഉള്ളൂ അവിടെ.. ഉമ്മ എന്ത് തീരുമാനിച്ചു എന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചേർന്ന് നിന്ന് ഉമ്മാനോട് പതിയെ ചോദിച്ചു.
“എല്ലാം അറിഞ്ഞിട്ടും ഉമ്മ എന്തിനാ ഈ കടുംകൈക്ക് കൂട്ട് നിൽക്കുന്നത്...”
“നിനക്ക് ഒരു വിചാരം ഉണ്ട് നിനക്ക് സംഭവിച്ചത് ലോകത്തിൽ ആർക്കും ഇത് വരെ സംഭവിക്കാത്തത് ആണ് എന്ന്... ഒരിക്കലും അല്ല... നഷ്ടപെട്ടത് നഷ്ടപെട്ട സ്ഥലത്താണ് തിരയേണ്ടത്... ഒരു പെണ്ണ് തകർത്തത് മറ്റൊരു പെണ്ണിനേ പുതുക്കിപണിയാൻ പറ്റൂ... കഴിഞ്ഞ 25 വർഷം നിനക്ക് വേണ്ടതെല്ലാം ചോദിക്കാതെ തന്നെ കണ്ടറിഞ്ഞ് ചെയ്തിട്ടുണ്ട്.. ഒരു കുറവും വരുത്തിയിട്ടില്ല.. നിന്റെ കൈ കോർത്ത് പിടിക്കാൻ ഒരു ഇണയെ കണ്ടെത്തി തരുമ്പോൾ ഒരു കരുതലും ഇല്ലാതെ എടുത്ത് ചാടും ന്ന് കരുതുന്നുണ്ടോ ന്റെ പൊന്നു മോൻ?? കൂടുതൽ ഒന്നും ആലോചിക്കണ്ട, മനസാലെ നാളത്തെ നിക്കാഹിന് ഒരുങ്ങുക.. ബാക്കി എല്ലാം ഉമ്മ നോക്കിക്കോളാം”
സൂറത്ത നീ ഒന്നും പേടിക്കണ്ട എന്ന രീതിയിൽ തല ചെരിച്ച് കണ്ണ് ചിമ്മി കാണിച്ച് തന്നു.
ശഭാഷ്...... അങ്ങനെ പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളെല്ലാം അണഞ്ഞിരിക്കുകയാണ്... അല്ല വെള്ളമൊഴിച്ച് കൊടുത്തി എന്ന് വേണം പറയാൻ...
സന്തോഷമായി ഗോപിയേട്ടാ.......
ഇനിപ്പോ വേറെ എന്തെങ്കിലും വഴികളുണ്ടോ എന്ന് ആലോചിച്ച് ഇരിക്കുമ്പോളാണ് വല്യുമ്മയെ ചെറിയ മാമനും വലിയ മാമനും താങ്ങി പിടിച്ച് കൊണ്ട് വരുന്നത്. കൊണ്ട് വന്ന്
💬 Comments
View all comments