Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
നേരെ കട്ടിലിൽ ഇരുത്തി. ഇത് അറിഞ്ഞിട്ടാകണം റുബീനയുടെ വല്യുമ്മയും മുറിയിലേക്ക് വന്നു. രണ്ട് വല്യുമ്മമാരും കട്ട ദോസ്തുക്കളാണ്. രണ്ട് വല്യുമ്മമാരും അടുത്തടുത്തായി ഇരുന്നു.
വല്യുമ്മ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്. കട്ടിലിൽ ഇരുന്ന ഉടനെ എന്നെ അടുത്തേക്ക് വിളിച്ചു. അടുത്ത് പോയി മുട്ട് കുത്തി നിന്നപ്പോൾ ചുക്കിചുളിഞ്ഞ തൊലിയോട് കൂടിയ കൈകൾ എന്റെ തലയിലും മുഖത്തും ആകെ പരതി നടന്നു. തല ചേർത്ത് പിടിച്ച് പുഞ്ചിരി തൂകിയ ചുണ്ടുകളാലെ കിട്ടി എനിക്ക് ഒരു ചുടു ചുംബനം.... നെറ്റിയിൽ. ഇരു കവിളുകളിലും, താടിയിലും, മുഖത്താകമാനം ചുംബനങ്ങൾ കൊണ്ട് മൂടി.
“ന്റെ കുട്ടി എന്ത് തീരുമാനിച്ചു.. “
വല്യുമ്മ ചരിച്ച് കൊണ്ട് ചോദിച്ചു
ഇല്ല... എന്നെ കൊണ്ട് ആവില്ല...
ഞാൻ എതിർത്ത് പറഞ്ഞാൽ ഈ ചിരി ഇപ്പോൾ മായും...
ആ ചിരി, ആ സന്തോഷം മായാതിരിക്കാൻ എന്ത് ചെയ്യാനും തയ്യാറാണ് ഞാൻ.. എന്റെ ജീവിതം ഈ കാൽക്കൽ വെക്കാൻ റെഡിയാണ് ഞാൻ...
“ എനിക്ക് സമ്മതമാണ് വല്യുമ്മ”
ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു
എന്ത് സംഭവിച്ചാലും നേരിടാൻ ഞാൻ തയ്യാറാണ്... നന്മയായാലും.... തിന്മയായാലും... എല്ലാം മനസ്സിൽ ഉറപ്പിച്ച് തീരുമാനിച്ച് തന്നെയായിരുന്നു എന്റെ മറുപടി...
എല്ലാവരുടെ മുഖത്തും ചിരിയും സന്തോഷവും... വല്യുമ്മ രണ്ട് മാമന്മാരോടും കൂടിയായി പറഞ്ഞു
“ന്റെ പേരമക്കളുടെ കൂട്ടത്തിൽ വെച്ച് മംഗല്യം ഏറ്റവും ഉഷാറ് മുത്തു മോന്റേത് തന്നെ ആകണം... വിളിക്കേണ്ടവരെ എല്ലാവരെയും വിളിക്കണം... ഗൾഫിൽ ഉള്ള കുട്ടികള എല്ലാരെയും വരുത്തിക്കണം.. ഒരു ദിവസത്തിനെങ്കിൽ അങ്ങനെ... എത്തിയിരിക്കണം എല്ലാവരും... ഒന്നിനും ഒരു കുറവും ഉണ്ടാകാൻ പാടില്ല...”
രാജമാതാ ശിവകാമി ദേവി സ്റ്റൈലിൽ പറഞ്ഞ് നിർത്തി.... ആർക്കും എതിരഭിപ്രായം ഇല്ല... എങ്ങനെ ഉണ്ടാവാനാ...
നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ടേബിളിൽ ചായയും പലഹാരങ്ങളും നിരന്നു.. ചെക്കന്റെ വീട്ടുകാരുടെ ഊഴമാണ്... എല്ലാവരും ചുറ്റിലും ഇരുന്നു... എന്നെയും പിടിച്ച് ഇരുത്തി... എന്റമ്മോ എന്തൊരു സൽക്കാരം..
ഇതിന്റെ ഇടയിലാണ് ചെറിയ മാമൻ അഹമ്മദ് കോയയുടെ മരുമകൾ സബിതത്ത ഞാൻ കാറ്റു പോയ ബലൂണ് പോലെ ഇരുന്ന് ചായ കുടിക്കുമ്പോൾ എന്റെ ചെവിയിൽ വന്ന് പറയുന്നത്...
“അല്ല മോനേ
💬 Comments
View all comments