0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 369

നല്ല വേഷത്തിൽ ആണല്ലോ കല്യാണം ആലോചിക്കാൻ വന്നിരിക്കുന്നേ”

എന്നിട്ട് ഒരു ആക്കിയ ചിരിയും. ഒന്ന് തുറിച്ച് നോക്കിയതെല്ലാതെ എന്ത് പറയാൻ...

ഞാൻ വല്യുമ്മയോട് സമ്മതം അറിയിച്ചപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി ഒരാൾ മുകളിലെ നമ്മുടെ കഥാനായികയുടെ അടുത്തേക്ക് വെച്ച് പിടിച്ചിരുന്നു... സ്വാലിഹ അല്ലാതെ വേറെ ആര്.. കുറച്ച് കഴിഞ്ഞപ്പോൾ പോയ പോലെ അതേ വേഗത്തിൽ തിരിച്ച് വരികയും ചെയ്തു.

ചായ കുടി എല്ലാം വേഗത്തിൽ തീർത്ത് എല്ലാരും ഇറങ്ങാൻ നിന്നു. നാളത്തേക്ക് ചില്ലറ പണി ഒന്നുമല്ലല്ലോ... ഉമ്മയടക്കം എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി.. ഇറങ്ങാൻ നേരത്ത് സൂറത്ത ഉമ്മാനെ കെട്ടിപിടുത്തവും, സ്നേഹപ്രകടനങ്ങൾ ഒക്കെ കഴിഞ്ഞതിന് ശേഷമാണ് പിരിഞ്ഞത്. ആദ്യത്തെ കിക്കറടിയിൽ തന്നെ ബുള്ളു മോൻ സ്റ്റാർട്ടായി, ദേഷ്യവും അമർഷവും ചേർന്ന ശക്തി കാലിൽ ആവാഹിച്ചത് കൊണ്ടാണോ എന്തോ?? ഞാൻ ബുള്ളറ്റ് എടുത്ത് വേഗം തടി തപ്പി... തറവാട് തൊട്ടപ്പുറത്ത് തന്നെ ആയത് കൊണ്ട് ബാക്കി എല്ലാരും നടന്നാണ് പോയത്..

വീട്ടിൽ എത്തിയ ഉടനേ ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കായി വീതിച്ച് നൽകി... മൂത്ത മാമനായ മൊയ്തീൻ കോയക്ക് ബന്ധുക്കളെയെല്ലാം ക്ഷണിക്കുക, തറവാട് അലങ്കരിക്കുക എന്നീ ജോലികൾ.. മൂത്ത മാമനാണല്ലോ വാപ്പാന്റെ സ്ഥാനം.. ചെറിയ മാമന് പുറത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുക.. ഓടി നടത്തം എന്നിവയെല്ലാം..

അടുത്ത ബന്ധുക്കളോടെല്ലാം എത്രയും വേഗം തറവാട്ടിൽ എത്താൻ കട്ടായം പറഞ്ഞിട്ടുണ്ട്... അങ്ങനെ പടകളെല്ലാം റെഡിയായി... മാമാന്റെ പണിക്കാരെല്ലാം എത്തിയിട്ടുണ്ട്.. ഉമ്മാക്ക് എന്റെ കൂടെ വന്ന് മഹറ് എടുക്കുക ഡ്രെസ് എടുക്കുക എന്നീ ജോലികൾ.. കൂട്ടത്തിൽ ഉപ്പാന്റെ ബന്ധുക്കളെ വിളിച്ച് കാര്യം അവതരിപിക്കുക, അനുനയിപ്പിക്കുക എന്നീ ജോലികൾ കൂടി...

ഞാനും ഉമ്മയും കൂട്ടത്തിൽ സെബിതത്തയും ഇത്താന്റെ കുഞ്ഞാവ ഹാദി മോനും മൊയ്തീൻ മാമാന്റെ ഏകപുത്രി റിസ്സത് ഇത്തയും ഉണ്ട്. ഞാൻ ഉണ്ട് എങ്കിൽ ഇത്താക്ക് മോന്റെ കാര്യം നോക്കുകയേ വേണ്ട.  പാല് കുടിക്കാൻ സമയം ആവുമ്പോൾ അവൻ അലമ്പ് ആകും. ഇനി കൊടുത്തില്ല എങ്കിൽ ‘കടപ്പുറം ഇളകും കുത്തി പിടിച്ച് വാങ്ങിക്കും‘ എന്ന ലൈൻ ആണ് മച്ചാൻ.

വണ്ടിയിൽ കയറിയ ഉടനേ എന്റെ തലയിൽ കയറാൻ തുടങ്ങി അവൻ.

💬 Comments

View all comments