0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 484

സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 5

Suruma Ezhthiya Kannukalil Part 5 | Author : Pakkaran

Previous Part

അഴിച്ചിട്ട മുണ്ട് എടുത്തുടുത്ത് ഞാൻ ബാൽക്കെണിയിലേക്ക് നടന്നു... കൈയിൽ കിട്ടിയതെന്തോ വലിച്ച് കയറ്റി അവളും പിന്നാലെ കൂടി... കഥ കേൾക്കാനുള്ള തിടുക്കത്തിൽ...

കൈയിൽ കരുതിയ സിഗരറ്റിന് തീ കൊളുത്തിയിട്ട് ഞാനെന്റെ ഓർമ്മകളെ ഇന്നലെകളിലേക്കോടിച്ചു...

തുടരുന്നു......

എൻറെ ഓർമ്മകളിലേക്ക് അവളുടെ മുഖം ഓടി വന്നു. എപ്പോഴൊക്കെ ഞാൻ അവളെ ഓർക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോയെല്ലാം എൻറെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് അവളുടെ പൊട്ടിയ പല്ലുകൾക്കിടയിലൂടെ വിടർന്നു വന്ന നിഷ്കളങ്കമായ പുഞ്ചിരിയും കരി എഴുതിയ മിഴികളും ആണ്.

എൻറെ ചിന്നു....

അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ. എൻറെ വിഷമങ്ങൾ ഞാൻ മറന്നത് അവളിലൂടെ ആയിരുന്നു.

വർഷങ്ങൾ എത്ര കടന്നു പോയെങ്കിലും ഇന്നും അവളാണ്... അവളുടെ ഓർമ്മകളാണ്.... എൻറെ തലയിണക്ക് നനവേകുന്നത്. മറവി മനുഷ്യന് ഒരു അനുഗ്രഹമാണെന്ന് പറയാറുണ്ട്.

എന്തോ...

അവളുടെ കാര്യത്തിൽ മറവിയും എന്നെ കൈ വിട്ടിരിക്കുന്നു.

വീടുവിട്ടിറങ്ങി നാടെന്നോ വീടെന്നോ ഇല്ലാതെ തെണ്ടി തിരിഞ്ഞു. ഒരുപാട് സഞ്ചരിച്ചു. അറിയാത്ത നാടുകൾ അറിയാത്ത ആളുകൾ പരിചിതമല്ലാത്ത സംസ്കാരങ്ങൾ എല്ലാം എനിക്ക് പുതുമയാർന്നതായിരുന്നു. ഓരോ നാടിനും പറയാൻ ഓരോ കഥകൾ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പാഠങ്ങളായിരുന്നു. മലകൾ താണ്ടി താഴ്വരകൾ താണ്ടി മഞ്ഞു മലകൾക്കിടയിലൂടെ കാതങ്ങൾ പിന്നിട്ട് ലോകത്തെ കണ്ടറിഞ്ഞു.

എല്ലാ യാത്രകളും ചെന്നവസാനിക്കുന്നത് എന്നിൽ തന്നെയാണ്. ഇടക്കെപ്പോഴോ എനിക്കെന്നെ തന്നെ തിരിച്ചു കിട്ടി എന്ന് തോന്നിയ ഒരു അവസരത്തിൽ ഞാൻ യാത്ര തിരിച്ചു. ഒരു പെണ്ണിനു വേണ്ടി കളയാനുള്ളതല്ല

💬 Comments

View all comments