Chapter Title : സുസ്മിതം [Lingesh]
നീ എത്ര മണിക്ക് വരും…”
“ചേച്ചി ഞാൻ ഒരു ഏഴ് മണിക്ക് വരാം. എനിക്ക് എട്ടര കഴിഞ്ഞ് പോയാൽ മതി. ”
“എന്നാൽ പിന്നെ നാളെ മുതൽ അങ്ങനെ ആയിക്കോട്ടെ” ചേച്ചി സമ്മതിച്ചു.
“ഒക്കെ ചേച്ചി….”
യാത്ര പറഞ്ഞിറങ്ങുമ്പോൾ നാടകത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആദ്യഭാഗം വിജയിച്ചതിന്റെ ഒരു ചെറുപുഞ്ചിരി എന്റെ മുഖത്തുണ്ടായിരുന്നു. ഇനി ഒരാഴ്ച ക്ലാസ് രാവിലെ. അതിനുശേഷം ഞാൻ ഒന്നാം ഘട്ടത്തിന്റെ അടുത്ത ഭാഗത്തേക്ക് കടക്കും.
ഞാൻ കരുതിയത് പോലെ തന്നെ ക്ലാസ് ഏകദേശം ഒരാഴ്ച പിന്നിട്ടു.
ഒരു ദിവസം ക്ലാസ്സ് തുടങ്ങിയത് മുതൽ ഞാൻ ഒരല്പം വേദന അനുഭവിക്കുന്നതായി അഭിനയിച്ചു കൊണ്ടിരുന്നു. ചേച്ചി ഇത് ശ്രദ്ധിക്കുന്നു എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ പതിയെ പറഞ്ഞു.
“ചേച്ചി ഇന്നത്തെ ക്ലാസ് മതി…ഞാൻ പൊയ്ക്കോട്ടെ”
“എന്തുപറ്റി വിഷ്ണു…..” ചേച്ചി ചോദിച്ചു
ഞാൻ ബുക്ക് ബാഗിലേക്ക് ഇട്ട് പതുക്കെ ഇറങ്ങി . “നാളെ വരാം ചേച്ചി”
“വിഷ്ണു….”
പിന്നിൽ നിന്നും ചേച്ചി വിളിക്കുന്നത് എനിക്ക് കേൾക്കാം. കേൾക്കാത്ത മട്ടിൽ ഞാൻ ഒരല്പം തിടുക്കപ്പെട്ടുതന്നെ ചേച്ചിയുടെ വീട്ടിൽനിന്നിറങ്ങി പുറത്തേക്ക് പോയി. അടുത്ത ദിവസവും ഞാൻ വീണ്ടും ചെറുതല്ലാത്ത വേദന അഭിനയിച്ചു. ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഞാൻ ഒരല്പം മുന്നോട്ടാഞ്ഞിരുന്നു. തൊട്ടടുത്ത ദിവസവും ഇത് ആവർത്തിച്ചപ്പോൾ ചേച്ചി ചോദിച്ചു .
“വിഷ്ണു…..എന്താ നിൻറെ പ്രശ്നം…ഞാൻ കുറച്ചു ദിവസം കൊണ്ട് ശ്രദ്ധിക്കുന്നുണ്ടല്ലോ. നിനക്ക് എന്തെങ്കിലും വേദനയുണ്ടോ..വയറിന് എന്തെങ്കിലും അസുഖമുണ്ടോ”
ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം അങ്ങനെ ഒരവസരത്തിൽ ഏതൊരാളും സ്വാഭാവികമായും ചോദിക്കേണ്ട ചോദ്യമാണ്. എനിക്കതിനുള്ള ഉത്തരവുമുണ്ട്.
💬 Comments
View all comments