Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ബൈക്ക് നൂറ് കിലോമീറ്ററിലധികം വേഗതയിലേക്ക് കുതിച്ചു.
സാം: (കാറ്റിൽ ഉറക്കെ വിളിച്ചു പറഞ്ഞു) "നതാഷാ... നോക്കൂ! നിന്റെ ലോകം പിന്നിൽ മായുന്നത് കണ്ടോ? നിന്റെ ഹോസ്പിറ്റലും, നിന്റെ ആ തണുത്ത ജീവിതവും, നിന്റെ ആ സർജൻ ഭർത്താവും...!!!
എല്ലാവരും ഈ വേഗതയിൽ ഇല്ലാതാവുകയാണ്. ഈ നിമിഷം നീ വെറുമൊരു പെണ്ണല്ല, നീ എന്റെ പ്രാണനാണ്!"
നതാഷ സാമിന്റെ ജാക്കറ്റിൽ നഖങ്ങൾ ആഴ്ത്തി. അവൾക്ക് പേടിയായിരുന്നു, പക്ഷേ അതിനേക്കാൾ വലിയൊരു ലഹരി അവളെ കീഴടക്കിയിരുന്നു. അവൾ അവന്റെ കാതോരം ചേർന്ന് വിളിച്ചു പറഞ്ഞു.
നതാഷ: "സാം... പേടിയാകുന്നു! പക്ഷേ നീ ഇത്രയും കാലം എവിടെയായിരുന്നു? എന്തിനാണ് എന്നെ ഇത്രയും കാലം ആ തടവറയിൽ തനിച്ചാക്കിയത്?"
സാം ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു.
ആ ചിരിയിൽ ഒരു വേട്ടക്കാരന്റെ വിജയാരവം ഉണ്ടായിരുന്നു.
അവൻ ബൈക്ക് മെയിൻ റോഡിൽ നിന്നും മാറ്റി ആ പർവതങ്ങൾക്ക് താഴെ ചേർന്നുള്ള വിജനമായ ഒരു വഴിയിലേക്ക് വെട്ടിച്ചു.
ഇരുവശത്തും കരിമ്പനകൾ നിരന്നുനിൽക്കുന്ന, വെളിച്ചമില്ലാത്ത ആ വിജനമായ റൂട്ടിൽ അവൻ പെട്ടെന്ന് ആഞ്ഞു ബ്രേക്ക് ചവിട്ടി. ടയറുകൾ റോഡിൽ ഉരസുന്ന വലിയ ശബ്ദത്തോടെ ബൈക്ക് നിന്നു.
നതാഷ ശ്വാസം കിട്ടാതെ അവന്റെ മുതുകിൽ നിന്നും പതുക്കെ തലയുയർത്തി.
സാം പെട്ടെന്ന് ബൈക്കിൽ നിന്നും ഇറങ്ങി അവളെ തനിക്കു നേരെ തിരിച്ചു നിർത്തി.
അവന്റെ കണ്ണുകളിൽ ഭ്രാന്തമായ ഒരു ആവേശം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.
സാം: (അവളുടെ ചുമലുകളിൽ മുറുകെ പിടിച്ചു കൊണ്ട്) "നീ അറിയുന്നുണ്ടോ നതാഷാ? ഓരോ രാത്രിയും നീ റേഡിയോയിൽ പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിന്റെ ആ കൊഴുത്ത ഉടലിനെ എന്റെ
💬 Comments
View all comments