Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നമുക്ക് ആഘോഷിക്കാം."
നതാഷ ഒരു ആശ്വാസനിശ്വാസത്തോടെ വേഗം ബാഗുമെടുത്ത് പുറത്തിറങ്ങി.
അവൾ കാർ സ്റ്റാർട്ട് ചെയ്ത് പോകുന്നത് വരെ മാത്യു ജനാലയ്ക്കൽ തന്നെ നിന്നു.
കാറിന്റെ ശബ്ദം അകന്നുപോയതോടെ അയാളുടെ മുഖത്തെ ആ സൗമ്യത പാടെ മാറി.
അയാൾ പതുക്കെ സോഫയിലേക്ക് ഇരുന്നു.
മുന്നിലിരുന്ന വൈൻ ഗ്ലാസിലേക്ക് നോക്കി അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
എന്നിട്ട് ഫ്രിഡ്ജിൽ നിന്നും താൻ നേരത്തെ വാങ്ങിവെച്ച തണുപ്പിച്ച ബിയർ കുപ്പി എടുത്തു.
ഒരു സിപ്പ് എടുത്തപ്പോൾ അയാളുടെ തലയ്ക്കുള്ളിലെ ചൂട് അല്പം കുറയുന്നത് പോലെ തോന്നി.
"നീ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണല്ലേ നതാഷാ?!!!
ഒരു ഷോയുടെ പേരും പറഞ്ഞ് നീ എങ്ങോട്ടാ പോകുന്നെ....
ഇന്ന് നീ എത്ര വൈകി വന്നാലും...
നിനക്കായി ഞാൻ ഇവിടെ കാത്തിരിക്കും. ഈ ബിയറിന്റെ ലഹരിയല്ല....
നിന്നെ തകർക്കുന്നതിന്റെ ലഹരിയായിരിക്കും ഇന്ന് രാത്രി എനിക്ക് കൂട്ട്."
ബിയർ കുപ്പി പകുതിയാക്കിയപ്പോഴേക്കും മാത്യുവിന്റെ മനസ്സ് സാമിനെ എങ്ങനെയൊക്കെ നേരിടണം എന്നതിനെക്കുറിച്ച് പുതിയ വഴികൾ തേടുകയായിരുന്നു.
അതേസമയം റേഡിയോ ഷോയ്ക്ക് എന്ന പേരിൽ ഇറങ്ങിയ നതാഷയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു.
നതാഷയുടെ കാർ റേഡിയോ സ്റ്റേഷന്റെ പരിസരത്തേക്ക് എത്തുമ്പോൾ സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു.
ആ ഇടവഴിയിൽ തന്റെ ബൈക്കിന്മേൽ ചാരി സാം അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
സിഗരറ്റിന്റെ പുക ഊതിവിടുമ്പോഴും അവന്റെ കണ്ണുകൾ ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരനെപ്പോലെ തിളങ്ങുന്നുണ്ട്.
സ്റ്റേഷനിലേക്ക് കടക്കുന്നതിന് മുൻപ് സാം ഗേറ്റിലെ സെക്യൂരിറ്റിയെ ഒന്ന് ശ്രദ്ധിച്ചു.
അവിടെ വക്കച്ചൻ ഉണ്ടായിരുന്നില്ല.
ഇന്നലെ രാത്രി അയാളുടെ കയ്യിലിരുപ്പ് കൊണ്ട് വക്കച്ചന്റെ മുഖം ആകെ തകർന്നിരുന്നു.
സാം പതുക്കെ
💬 Comments
View all comments