Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവളെയും കൊണ്ട് ചെന്നു നിന്നത് നഗരത്തിലെ പുതിയതായി തുടങ്ങിയ ഏറ്റവും വലിയ ഡ്രസ്സ് ഷോറൂമിന് മുന്നിലായിരുന്നു. രാത്രിയായിട്ടും ആ വലിയ കെട്ടിടം പ്രകാശപൂരിതമായി നിൽക്കുന്നു.
നതാഷ: "സാം... നമ്മൾ ഇവിടെ എന്തിനാ വന്നത്?
ഇന്ന് ഷോപ്പിംഗ് ആണോ നിന്റെ പ്ലാൻ?"
സാം: "ഹഹ...പറയാം. നീ അകത്തേക്ക് വാ."
അവൻ ബൈക്ക് പാർക്കിംഗിലേക്ക് മാറ്റിയിട്ടു.
അവിടെ വലിയ തിരക്കായിരുന്നു.
സാം അവളുടെ വിരലുകൾക്കിടയിലൂടെ തന്റെ കൈകൾ കോർത്തുപിടിച്ചു.
മാത്യുവിന്റെ ഭാര്യ എന്ന പദവി മറന്ന് അവൾ അവനോടൊപ്പം ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു.
ഷോറൂമിന്റെ ഉൾവശം വല്ലാതെ വിശാലമായിരുന്നു.
എസി തണുപ്പും സുഗന്ധവും അവിടെ നിറഞ്ഞുനിൽക്കുന്നു.
അവർ അകത്തേക്ക് കയറിയതും യൂണിഫോം ധരിച്ച ഒരു സെയിൽസ് ഗേൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തു വന്നു.
സ്റ്റാഫ്: "സർ, വെൽക്കം. എന്താണ് നിങ്ങൾ നോക്കുന്നത്? താഴത്തെ നിലയിൽ കുട്ടികളുടെ സെക്ഷൻ ആണ്."
സാം: "ലേഡീസ് സെക്ഷൻ എവിടെയാ?"
സ്റ്റാഫ്: "അത് മുകളിലത്തെ നിലയിലാണ് സർ. അവിടെ വെസ്റ്റേൺ വെയറും സാരികളും എല്ലാം ലഭ്യമാണ്. ലിഫ്റ്റിലോ എസ്‌കലേറ്ററിലോ പോകാം."
സാം നതാഷയെയും കൂട്ടി എസ്‌കലേറ്ററിന് അടുത്തേക്ക് നടന്നു.
മുകളിലേക്ക് പോകുമ്പോൾ താഴെ നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കി നതാഷയ്ക്ക് ഒരു വല്ലാത്ത പേടി തോന്നി.
ആരെങ്കിലും തന്നെ തിരിച്ചറിയുമോ?
മാത്യുവിന്റെ സുഹൃത്തുക്കളോ പേഷ്യന്റ്സോ ഇവിടെ ഉണ്ടാകുമോ?
നതാഷ: (താഴ്ന്ന സ്വരത്തിൽ) "സാം... ഇവിടെ ഒത്തിരി ആളുകളുണ്ട്. ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും."
സാം: "നീ പേടിക്കാതെ നതാഷാ. ഈ ആൾക്കൂട്ടത്തിൽ ആരും ആരെയും ശ്രദ്ധിക്കില്ല.
പിന്നെ ഇന്ന് രാത്രി നീ ഒരു ഡോക്ടറല്ല... വെറുമൊരു പെണ്ണ് മാത്രമാണ്.
💬 Comments
View all comments