Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സാം അവളുടെ അടുത്തു വന്ന് ആ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
ആ ചിത്രത്തിലെ ഉടലും, അവൾ ഇരുന്ന ആ സുന്ദരമായ പോസും, വസ്ത്രത്തിന്റെ മടക്കുകളും എല്ലാം നതാഷയുടേത് തന്നെയായിരുന്നു.
പക്ഷേ ആ മുഖം...!!
അതിന്റെ നോട്ടവും ഭാവവും നതാഷയുടേതല്ലായിരുന്നു.
അയാൾ എന്തോ ഓർത്തതുപോലെ പെട്ടെന്ന് നിശബ്ദനായി.
നതാഷ: "അയ്യേ... എന്താ സാം നിനക്ക് പറ്റിയത്?!!
ഞാൻ ഇവിടെ വന്നപ്പോഴേക്കും നിന്റെ കിളി പറന്നോ?!!
ഈ മുഖം എന്നെപ്പോലെയൊന്നുമില്ല.
ഇതിന് വേറെ ആരുടെയോ ആണ് .ഏതോ പഴയ സിനിമ നടിയെ പോലെയുണ്ട്...പോയി മാറ്റി വരച്ചോ... എനിക്ക് വയ്യ ഇനി ഇങ്ങനെ ഇരിക്കാൻ, ഞാൻ ഉറങ്ങാൻ പോവുന്നാണ്."
അവൾ ചിരിച്ചുകൊണ്ട് ആ ബെഡിലേക്ക് മറിഞ്ഞു കിടന്നു.
മാത്യുവിൽ നിന്ന് ലഭിച്ച ആഘാതങ്ങൾക്കിടയിലും അവൾക്ക് ഇപ്പോൾ സുഖമായി ഉറങ്ങാൻ കഴിയുമായിരുന്നു.
എന്നാൽ സാം ആ ഡ്രോയിംഗ് ബോർഡുമായി ജനാലയ്ക്കൽ പോയി നിന്നു.
നിലാവെളിച്ചത്തിൽ അയാൾ ആ സ്കെച്ചിലേക്ക് വീണ്ടും നോക്കി.
അയാളുടെ ഉള്ളിൽ ഒരു വിങ്ങൽ പടർന്നു.
വർഷങ്ങൾക്ക് ശേഷം അമലയുടെ സാന്നിധ്യം ആ മുറിയിൽ എവിടെനിന്നോ ഇരച്ചുകയറി വന്നതുപോലെ അയാൾക്ക് തോന്നി.
അമല...!!
പന്ത്രണ്ട് വർഷം മുൻപ് ആ ഡോക്ടർമാരുടെ അഹങ്കാരത്തിൽ പൊലിഞ്ഞുപോയ തന്റെ ഏക ആശ്വാസം.
അയാൾ അറിയാതെ തന്നെ അയാളുടെ വിരലുകൾ നതാഷയുടെ ഉടലിൽ അമലയുടെ മുഖം വരച്ചു ചേർത്തിരിക്കുന്നു.
താൻ നതാഷയിലൂടെ അമലയെയാണോ കാണുന്നത്?!!
അതോ നതാഷയുടെ ഈ സാമീപ്യം തന്നെ പഴയ ഓർമ്മകളിലേക്ക് തള്ളിവിടുകയാണോ?!!
സാമിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
മാത്യുവിനോടുള്ള പക തീർക്കാൻ നതാഷയെ ഒരു ഉപകരണമായി ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അയാൾക്ക് ഇപ്പോൾ
💬 Comments
View all comments