Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
"പേടിക്കണ്ട നതാഷാ... മാത്യു ഇനി നിന്റെ നിഴൽ പോലും കാണില്ല. അയാൾ തന്റെ പാപങ്ങളുടെ കണക്ക് പറഞ്ഞു തീർക്കുന്ന തിരക്കിലായിരിക്കും ഇപ്പോൾ."
സാമിന്റെ കണ്ണുകളിൽ ഒരു നിഗൂഢമായ വിജയം മിന്നിമറഞ്ഞു.
നതാഷ സാം പറഞ്ഞത് പൂർണ്ണമായി മനസ്സിലാക്കിയില്ലെങ്കിലും അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.
അതേസമയം മാത്യുവിന്റെ ആ ആഡംബരം നിറഞ്ഞ കൂറ്റൻ വീട്ടിൽ ലില്ലി ഇപ്പോൾ പൂർണ്ണമായും തനിച്ചാണ്.
മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് അവൾക്ക് ഒരു വലിയ കളിസ്ഥലം പോലെ തോന്നി.
ഗ്രാമത്തിലെ തന്റെ കൊച്ചു വീടിന്റെ പരിമിതികളിൽ നിന്നും ഈ ആഡംബരത്തിന്റെ നടുവിലേക്ക് എത്തിയപ്പോൾ അവൾക്ക് എല്ലാം ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്.
അവൾ പതുക്കെ ആ വീടിന്റെ ഓരോ മൂലയും കണ്ടു നടന്നു.
ഇറ്റാലിയൻ മാർബിൾ വിരിച്ച തറയിൽ കാലുകൾ അമരുമ്പോൾ ലഭിക്കുന്ന ആ തണുപ്പ് അവൾ ആസ്വദിച്ചുകൊണ്ടേയിരുന്നു.
വിദേശ നിർമ്മിതമായ ആധുനിക ഉപകരണങ്ങൾ നിറഞ്ഞ ആ വീട്ടിലെ കിച്ചൺ അവൾക്ക് അത്ഭുതമായിരുന്നു.
താൻ ഇതുവരെ കാണാത്ത തരം ഓവനുകളും, ഇലക്ട്രിക് ചിമ്മിനികളും അവൾ തൊട്ടു നോക്കി.
ആഡംബരം നിറഞ്ഞ ആ കിച്ചണിൽ നിന്ന് ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് എടുക്കുമ്പോൾ താൻ ഈ വീടിന്റെ രാജ്ഞിയാണെന്ന് അവൾക്ക് തോന്നി.
അതുപോലെ രാത്രി അവൾ കിടന്ന നതാഷയുടെയും മാത്യുവിന്റെയും മാസ്റ്റർ ബെഡ്‌റൂം മിലെ ആ വലിയ കട്ടിലും അതിലെ മൃദുവായ മെത്തയും അവൾക്ക് പുതുമയായിരുന്നു.
ആ മെത്തയിൽ ഒന്ന് വീണുകിടന്നപ്പോൾ കിട്ടിയ ആ സുഖം അവൾ കണ്ണടച്ച് ആസ്വദിച്ചിരുന്നു...
അവിടെയുള്ള വാർഡ്രോബ് തുറന്നപ്പോൾ അവിടെ തൂക്കിയിട്ടിരുന്ന നതാഷയുടെ വിലപിടിപ്പുള്ള സാരികളും വസ്ത്രങ്ങളും
💬 Comments
View all comments