0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മാറിവന്ന നാതാഷാ തന്റെ കാറിന്റെ കീ സാമിന് നേരെ നീട്ടി..​

സാം കാർ സ്റ്റാർട്ട് ചെയ്തു.

അരികിൽ നതാഷ അതീവ സുന്ദരിയായി ഇരിക്കുന്നു. ഒരു ഇളം നീല നിറത്തിലുള്ള സാരിയിൽ അവൾ കൂടുതൽ പ്രസന്നയായി തോന്നി.

ടൗണിലെ തിരക്കുകളിലേക്ക് വണ്ടി ഓടിക്കുമ്പോഴും സാമിന്റെ മനസ്സ് ശാന്തമായിരുന്നില്ല.

നതാഷയുടെ ചിരിയും വർത്തമാനങ്ങളും അയാൾ ആസ്വദിക്കുന്നുണ്ടെങ്കിലും, അവളുടെ ഓരോ വാക്കിലും തന്റെ പഴയ ജീവിതത്തിന്റെ ഓർമ്മകൾ വന്നു തറയ്ക്കുന്നുണ്ടായിരുന്നു.

​"സാം... നീ എന്തിനാ ഇത്ര ഗൗരവത്തിൽ ഇരിക്കുന്നത്? നമ്മൾ ഒരു നല്ല കാര്യത്തിനല്ലേ പോകുന്നത്?"

അവൾ അവന്റെ കയ്യിൽ പതുക്കെ തഴുകി.

​സാം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "ഒന്നുമില്ല നതാഷാ... ഞാൻ ആ കടമുറിയുടെ കാര്യം ആലോചിക്കുകയായിരുന്നു."

​അവർ ടൗണിലെത്തി.

കെട്ടിടങ്ങൾക്കിടയിലുള്ള ഒരു ചെറിയ കടമുറി അവർ നോക്കി.

തന്റെ കൗൺസിലിംഗ് സെന്റർ അവിടെ തുടങ്ങുന്നതിനെക്കുറിച്ച് നതാഷ ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.

പക്ഷേ, പെട്ടെന്ന് ഒരു നിമിഷം അവൾ നിശബ്ദയായി. ഒരു കടയുടെ ബോർഡിൽ കണ്ട ഡോക്ടറുടെ പേര് അവളെ മാത്യുവിലേക്ക് എത്തിച്ചു.

​"സാം... മാത്യു ഇപ്പോൾ എവിടെയായിരിക്കും?

അയാൾ എന്നെ തിരയുന്നുണ്ടാകുമോ?"

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ ഭയം കലർന്നിരുന്നു.

​സാം അവളുടെ കണ്ണുകളിലേക്ക് നോക്കി.

"അവൻ എവിടെയാണെങ്കിലും... ഇനി നിന്നെ തൊടാൻ ഞാൻ അനുവദിക്കില്ല."

സാമിന്റെ ആ വാക്കുകളിൽ പ്രതികാരത്തിന്റെ ഒരു കനൽ തിളങ്ങുന്നുണ്ടായിരുന്നു.

ടൗണിലെ തിരക്കിലൂടെ സാമിനൊപ്പം നടക്കുമ്പോൾ നതാഷയുടെ ചിന്തകൾ മാത്യുവിലായിരുന്നു.

"സാം... എനിക്ക് എന്തോ ഒരു പേടി തോന്നുന്നു. മാത്യുവിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ്..."

​സാം നതാഷയുടെ തോളിൽ കൈവെച്ചു.

💬 Comments

View all comments