0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തലയിലേക്ക് ഇരച്ചുകയറി.

മാത്യു ആ പഴയ സർജറി റൂമിന് മുന്നിൽ തറഞ്ഞുനിൽക്കുകയായിരുന്നു.

അയാളുടെ കണ്ണുകൾ ആ മുറിക്കുള്ളിലെ ഓരോ അണുവിലും അമലയെ തിരഞ്ഞു.

പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ആ കെട്ടിടത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

അതേ പഴയ മോസൈക് ഫ്ലോർ, നടക്കുമ്പോൾ ശബ്ദം കേൾക്കുന്ന ആ കോണിപ്പടിയിലെ ഇരുമ്പ് കൈവരികൾ...

എല്ലാം പഴയതുപോലെ.

അമലയുടെ അവസാന നിലവിളി ഇപ്പോഴും ആ ഭിത്തികളിൽ തങ്ങിനിൽക്കുന്നത് പോലെ മാത്യുവിന് തോന്നി.

അതേസമയം ​സർജറി റൂമിന് പുറത്ത് വെപ്രാളത്തോടെ ചുറ്റിത്തിരിയുന്ന ആഡംബര വേഷധാരിയായ മാത്യുവിനെ അവിടെയുണ്ടായിരുന്ന ഒരു നേഴ്സ് ശ്രദ്ധിച്ചു.

അയാളുടെ നിൽപ്പ് കണ്ടാൽ എന്തോ അപരാധം ചെയ്ത ഒരാളെപ്പോലെയുണ്ട്.

​"ആരാ... എന്ത് വേണം?"

അവളുടെ ചോദ്യം ഒരു വെടിയുണ്ട പോലെ മാത്യുവിന്റെ ഏകാഗ്രത തകർത്തു.

​മാത്യു ഒന്ന് പതറി. തൊണ്ടയിടറി.

"ഞാൻ... ഡോക്ടർ മാത്യു. ഇവിടെ പണ്ട് വർക്ക് ചെയ്തിരുന്നു."

അയാൾ പഴയ തിരിച്ചറിയൽ കാർഡില്ലാത്ത ഡോക്ടറായി സ്വയം പരിചയപ്പെടുത്തി.

​അയാൾ ഒരു വലിയ ഡോക്ടറാണെന്ന് അയാളുടെ വേഷവും പ്രൗഢിയും കണ്ടപ്പോൾ ആ നേഴ്സിന് മനസ്സിലായി.

അവൾ ഒന്ന് താഴ്ന്നു വണങ്ങിയെങ്കിലും ഗൗരവം വിട്ടില്ല.

"ഡോക്ടർ... കണ്ടതിൽ സന്തോഷം. പക്ഷേ ഇവിടെ സർജറികൾ നടക്കുന്ന സ്ഥലമല്ലേ. ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല. പ്ലീസ്, ഒന്ന് മാറണം."

ആ നേഴ്സിന്റെ വാക്കുകൾ കേട്ട് ഒരു കുറ്റവാളിയെപ്പോലെ മാത്യു പതുക്കെ ആ ഇടനാഴിയിൽ നിന്നും പുറത്തേക്ക് നടന്നു.

പണ്ട് തന്റെ അധികാര പരിധിയിലായിരുന്ന അതേ ഇടനാഴികൾ ഇന്ന് തനിക്ക് അന്യമായിരിക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോസ്പിറ്റൽ മുറ്റത്തെ ആ പഴയ മരത്തണലിൽ അയാൾ

💬 Comments

View all comments