0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കുറച്ചുനേരം നിന്നു.

​സൂര്യൻ മലനിരകൾക്ക് പിന്നിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു.

ആകാശത്ത് ചുവപ്പും കറുപ്പും കലർന്ന ചായം പടരുന്നത് കണ്ടപ്പോൾ അമലയുടെ രക്തം പുരണ്ട ആ സർജറി ടേബിളാണ് അയാൾക്ക് ഓർമ്മ വന്നത്.

ഹൈറേഞ്ചിലെ തണുത്ത കാറ്റ് വീശിയപ്പോൾ അയാൾ തന്റെ കോട്ടിന്റെ ബട്ടണുകൾ മുറുക്കി ഇട്ടു. പക്ഷേ, ഉള്ളിലെ വിറയൽ മാറ്റാൻ ആ കോട്ടിന് കഴിയുമായിരുന്നില്ല.

​അയാൾ പതുക്കെ തന്റെ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നിട്ടും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തില്ല.

സ്റ്റിയറിംഗിൽ തല ചായ്ച്ച് അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു.

ഷാജിയേട്ടൻ നാളെ വരുമ്പോൾ താൻ എന്ത് പറഞ്ഞ് തുടങ്ങണം?!

അയാൾ ആലോചിക്കുകയായിരുന്നു..

​തിരികെ ലോഡ്ജിലേക്കുള്ള യാത്രയിൽ അയാൾ കണ്ട കാഴ്ചകളെല്ലാം ഒരു സിനിമയിലെന്നപോലെ പിന്നിലേക്ക് മറഞ്ഞു.

തന്റെ ആഡംബര ജീവിതവും പ്രശസ്തിയും എല്ലാം ഈ മലമുകളിലെ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

അതേസമയം ​ലില്ലി ആ വലിയ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.

പുറത്ത് നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.

മാത്യുവിന്റെ ഫോൺ സംഭാഷണത്തിലെ ആ തളർച്ച അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

അവൾ ടിവി ഓൺ ചെയ്തെങ്കിലും അതിലൊന്നും അവളുടെ ശ്രദ്ധ പതിഞ്ഞില്ല.

​ആ വലിയ വീടിന്റെ നിശബ്ദതയിൽ ഓരോ ചെറിയ ശബ്ദവും അവളെ ഞെട്ടിച്ചു.

ജനാലയ്ക്ക് പുറത്തെ മരങ്ങൾ കാറ്റിൽ ആടുന്നത് കണ്ടപ്പോൾ ആരോ തന്നെ നോക്കി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

അവൾ വേഗം എഴുന്നേറ്റ് കിച്ചണിലേക്ക് പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് ഒരു വലിയ കൊട്ടാരത്തേക്കാൾ ഒരു വലിയ സുതാര്യമായ

💬 Comments

View all comments