0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തടവറ പോലെയാണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.

അതേസമയം സാമിന്റെ വീട്ടിൽ നതാഷ ബെഡിൽ ലാപ്ടോപ്പും തുറന്നിരുന്ന് ഗൂഗിൾ മാപ്പിൽ ഏതോ സ്ഥലങ്ങൾ തിരയുകയായിരുന്നു.

സാം അരികിൽ ഇരുന്ന് അവളുടെ ആവേശത്തോടെയുള്ള നീക്കങ്ങൾ ശ്രദ്ധിച്ചു.അവളുടെ കൈ സാമിന്റെ മുടിയിഴകളിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്..ഇന്ന് കണ്ട കടമുറികളൊന്നും അവളുടെ മനസ്സിനെ തൃപ്തിപ്പെടുത്തിയിരുന്നില്ല.

​"സാം... ഇന്ന് കണ്ട ആ ഒരു റൂമും എനിക്ക് അത്ര പിടിച്ചില്ല.

ഒന്നിന് വായുസഞ്ചാരം കുറവാണ്, മറ്റേത് ഒരുപാട് ഉൾവശത്തായിപ്പോയി,"

അവൾ ലാപ്ടോപ്പിൽ വിരലുകൾ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.

​സാം ഒന്ന് പുഞ്ചിരിച്ചു. "നമ്മൾ ടൗൺ മുഴുവൻ കറങ്ങിയതല്ലേ നതാഷാ? ഇനിയും എവിടെയാണ് നോക്കാനുള്ളത്?"

​"ഇവിടെ നോക്ക്..." മാപ്പിലെ ഒരു ഭാഗം ചൂണ്ടിക്കാണിച്ച് അവൾ തുടർന്നു.

"ഈ ജംഗ്ഷന് അടുത്ത് കുറച്ച് പഴയ കെട്ടിടങ്ങൾ കാണിക്കുന്നുണ്ട്. സാം നാളെ വേറെ കുറച്ച് സ്ഥലത്ത് കൂടെ പോയി നോക്കണം. പേഷ്യന്റ്സിന് വരാൻ എളുപ്പമുള്ള ഒരിടം തന്നെ വേണം."

​സാം കപട ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി.

"എന്താ നതാഷാ... എന്നെ നിന്റെ അസിസ്റ്റന്റ് ആക്കുകയാണോ? എനിക്ക് വേറെ പണിയൊന്നുമില്ലെന്നാണോ നിന്റെ വിചാരം?"

​അതുകേട്ടതും നതാഷ പൊട്ടിച്ചിരിച്ചു.

അവൾ ലാപ്ടോപ്പ് വശത്തേക്ക് നീക്കിവെച്ച് സാമിന്റെ മുടിയിഴകളിൽ മുറുകെ പിടിച്ചു.

"പിന്നെ അല്ലാതെ! എന്റെ കാര്യങ്ങൾ നോക്കാൻ സാമിനല്ലേ പറ്റൂ? ആ പടം വരയ്ക്കലൊക്കെ ഒന്ന് നിർത്തി വെച്ച് എന്റെ കൂടെ നാളെയും വരണം."

"ആഹ്.. പിന്നെ... മുടി വല്ലാണ്ട് ഊരുന്നുണ്ട് കേട്ടോ"

​അവളുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ സാമിന്റെ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു.

താൻ മാത്യുവിനോട് പക വീട്ടാൻ ഉപയോഗിക്കുന്ന ഈ

💬 Comments

View all comments