Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സ്ത്രീ തന്നോട് ഇത്രയധികം അടുക്കുന്നത് അയാൾക്ക് അസ്വസ്ഥതയുണ്ടാക്കി. എങ്കിലും അയാൾ ആ ചിരിയിൽ പങ്കുചേർന്നു.
"ശരി മാഡം... നാളെയും നമുക്ക് പോയി നോക്കാം. നിനക്ക് ഇഷ്ടമുള്ള സ്ഥലം കിട്ടുന്നത് വരെ തിരയാം,"
സാം പറഞ്ഞു.
നതാഷ സാമിന്റെ തോളിലേക്ക് തല ചായ്ച്ചു.
"മാത്യു പോയതിൽ പിന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമാധാനം നീയാണ് സാം. അയാൾ എവിടെയാണോ എന്തോ..."
മാത്യുവിന്റെ പേര് കേട്ടപ്പോൾ സാമിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അയാൾ ജനാലയ്ക്ക് പുറത്തെ ഇരുട്ടിലേക്ക് നോക്കി.
അതേസമയം അങ്ങ് ഹൈ റൈഞ്ചിൽ പുറത്ത് കാറ്റ് മലനിരകളിൽ തട്ടി മൂളുന്നുണ്ടായിരുന്നു.
ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആ ലോഡ്ജിലെ കട്ടി കുറഞ്ഞ കമ്പിളിപ്പുതപ്പിന് കഴിയില്ലെന്ന് മാത്യുവിന് തോന്നി.
പക്ഷേ, പുറത്തെ തണുപ്പിനേക്കാൾ അയാളെ ഭയപ്പെടുത്തിയത് ഉള്ളിലെ അമലയുടെ ഓർമ്മകളായിരുന്നു. അവളുടെ കണ്ണുകൾ ഇരുട്ടിൽ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
അയാൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ സ്ട്രിപ്പ് ഗുളികകൾ പുറത്തെടുത്തു.
നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ ഉറക്കം നഷ്ടപ്പെട്ടപ്പോഴെല്ലാം അയാൾ കൂട്ടുപിടിച്ചിരുന്ന ആ മരുന്നുകൾ.
പക്ഷേ ഇന്ന് അയാൾ പതിവിലും കൂടുതൽ ഡോസ് എടുത്തു.
ഈ രാത്രി അയാൾക്ക് അമലയെ കാണണ്ട, അവളുടെ രക്തം പുരണ്ട മുഖവും ഓർക്കണ്ട. ഒന്നും അറിയാതെ ഒരു മരവിപ്പിലേക്ക് വീഴണം.
അയാൾ ആ ഗുളികകൾ വെള്ളം പോലും കുടിക്കാതെ വിഴുങ്ങി.
"നാളെ രാവിലെ ഉണരുമ്പോൾ എല്ലാം ശരിയാകും. ഷാജിയേട്ടനെ കാണും. ഈ പാപഭാരം അവിടെ ഇറക്കി വെക്കും,"
അയാൾ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് കട്ടിലിൽ കിടന്നു.
💬 Comments
View all comments